Kerala

ആഗോള അയ്യപ്പ സംഗമം: ഇടഞ്ഞുനിൽക്കുന്നവരെ സോപ്പിടാൻ ദേവസ്വം ബോർഡിന്റെ തീവ്രശ്രമം തുടരുന്നു; ഹൈക്കോടതിയുടെ അതൃപ്‌തിക്കിടയിലും മുന്നൊരുക്കങ്ങൾ അതിവേഗതയിൽ; ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും പരിപാടിയുടെ ബജറ്റിൽ ദുരൂഹത

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. സമുദായ സംഘടനകളുടെ പിന്തുണ നേടിയെങ്കിലും പന്തളം കൊട്ടാരം അടക്കം സംഗമത്തോട് അനുകൂല നിലപാട് അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ കൊട്ടാരത്തെ കൂടെനിർത്താൻ ദേവസ്വം ബോർഡ് തീവ്രശ്രമം തുടരുന്നു. പിന്തുണ അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി ചർച്ച നടത്തിയേക്കും. യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ആചാര വിരുദ്ധമായി നൽകിയിട്ടുള്ള സത്യവാങ്മൂലവും സമാധാനപരമായ പ്രതിഷേധം നടത്തിയ ഭക്തർക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കാത്തതിലും പന്തളം കൊട്ടാരത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരിപാടിയുടെ ബജറ്റിനെ കുറിച്ച് ബോർഡിന് വ്യക്തതയില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്പോൺസർമാരുമായി ചർച്ച നടക്കുന്നു എന്ന് മാത്രമാണ് ബോർഡ് ഇപ്പോൾ പറയുന്നത്. ഇതിലാണ് ഹൈക്കോടതിയും അതൃപ്‌തി അറിയിച്ചിട്ടുള്ളത്. വിശദമായ കണക്കുകളും സാമ്പത്തിക സ്രോതസ്സ് സംബന്ധിക്കുന്ന വിശദ വിവരങ്ങളും സമർപ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഹൈക്കോടതി നിരീക്ഷണവും നിർണ്ണായകമാകും.

ഹൈക്കോടതിയുടേതുൾപ്പെടെ അതൃപ്തി നിലനിൽക്കുന്നുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ അതിവേഗതയിൽ നടക്കുന്നുവെന്നാണ് സൂചന. മൂന്നു സെഷനുകളിലായാണ് സംഗമം നടക്കുന്നത്. ശബരിമല മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച, ആൾക്കൂട്ട നിയന്ത്രണം, തീർത്ഥാടന ടൂറിസം എന്നിവയാണ് സെഷനുകൾ. ഉച്ചയ്ക്ക് ശേഷം പൊതുവായ വിലയിരുത്തലുകളാകും നടക്കുക. കൂടാതെ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രദർശനം, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ വിശിഷ്ടാഥിതികൾ ആരൊക്കെയാണ് എന്നതും സംഘാടകർ മറച്ചുവയ്ക്കുകയാണ്.

Kumar Samyogee

Recent Posts

വോഡാഫോൺ ഐഡിയയുടെ അഞ്ചിലൊരു ഉപയോക്താവും നിഷ്‌ക്രിയമെന്ന് ട്രായ് ഡാറ്റ.

ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…

10 hours ago

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തില്‍; പാലക്കാട് എത്തി വോട്ട് ചെയ്തു : ചായ കുടിച്ചതിന് ശേഷം നേരെ എം .എൽ .എ ഓഫീസിലേക്ക് ; ഇവിടെ തന്നെ ഉണ്ടാകും എന്ന് മാധ്യമങ്ങളോട് …

പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…

11 hours ago

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി I DHARMASATHALA CASE

ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…

13 hours ago

തിരുപ്പറം കുണ്ഡ്രത്തിൽ സമനിലതെറ്റി ഡിഎംകെ

തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…

13 hours ago

എട്ടാം ശമ്പള കമ്മീഷൻ ഉടൻ . |Eighth Pay Commission Coming Soon |

2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…

17 hours ago

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. | Bha Bha Ba

ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…

17 hours ago