തൃക്കവിയൂർ മഹാദേവ ക്ഷേത്രം
പത്തനംതിട്ട: തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി മുടങ്ങാതെ നടന്നുവരുന്ന പ്രഭാത പൂജ മുടങ്ങിയതായി ആരോപണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാട്ടുന്ന അനാസ്ഥയാണ് പൂജ മുടങ്ങാൻ കാരണമെന്ന് ആരോപിച്ച് ഇന്ന് ഹിന്ദു സംഘടനകളുടെ പ്രതിഷേധം നടന്നു. ക്ഷേത്രത്തിലെ മേൽശാന്തിയെ മാറ്റി കൂടുതൽ സർവീസുള്ള ഒരാളെ ജൂൺ മാസമാദ്യം നിയമിച്ചിരുന്നു. പുതിയ മേൽശാന്തിക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അദ്ദേഹത്തിന് ഇനിയും അവരോധം സ്വീകരിച്ച് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു എന്ന് അറിയുന്നു. ആ സാഹചര്യത്തിൽ അവരോധമുള്ള കീഴ്ശാന്തിയാണ് പൂജാകർമ്മങ്ങൾ കുറേ ദിവസങ്ങളായി നടത്തി വന്നിരുന്നത്. ഇന്ന്, വ്യക്തിപരമായ കാരണങ്ങളാൽ കീഴ് ശാന്തിക്ക് എത്താൻ സാധിക്കാത്തതാണ് പൂജ മുടങ്ങുന്ന സാഹചര്യം സൃഷ്ടിച്ചത്. രണ്ട് കീഴ്‌ശാന്തിമാരുടെ തസ്തിക ഉള്ള ക്ഷേത്രത്തിൽ നിലവിൽ നിയമനം ഒന്നുമാത്രമാണെന്നും ഭക്തർ ആരോപിക്കുന്നു. ആയിരത്തി ഒരുനൂറു കൊല്ലം മുൻപുള്ള ശാസനത്തിലും ഈ മഹാക്ഷേത്രത്തിൽ അഞ്ചുപൂജകൾ നടന്നിരുന്നതിന്റെ തെളിവുണ്ടെന്നും ആയിരത്താണ്ടിലേറെയായി നടന്നുവന്ന ചടങ്ങുകളാണ് മുടങ്ങിയത്.
അതിനിടെ സ്വന്തം അധീനതയിലുള്ള ഒരു സ്പെഷ്യൽ ഗ്രേഡ് ദേവസ്വത്തിലെ വാർഷികവരുമാനം ശരിയായി തിട്ടപ്പെടുത്താൻ പോലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ശേഷിയില്ലെന്നും
9174417 രൂപ 2018-19 സാമ്പത്തികവർഷത്തിൽ യഥാർഥവരുമാനമുള്ള കവിയൂർദേവസ്വത്തിന്റെ അതേ വർഷത്തെ വരുമാനം 7506643 രൂപയെന്നു കാണിച്ച് ഗ്രേഡ് താഴ്തിയതായും ആരോപണമുയരുന്നുണ്ട്. ഇരുപത്തിയഞ്ചോളം ജീവനക്കാരുള്ള കവിയൂർ ദേവസ്വത്തിലിപ്പോൾ പത്തോളം സ്ഥിരം ജോലിക്കാരേയുള്ളു. ബാക്കി തസ്തികകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. രണ്ട് കീഴ്ശാന്തിമാർക്ക് പിടിപ്പതു പണിയുള്ള ക്ഷേത്രത്തിൽ ഒരു കീഴ്ശാന്തിയേ നിലവിലുള്ളു. പ്രധാനപ്പെട്ട രണ്ടു നടകൾക്കും പ്രത്യേകം മേൽശാന്തിമാരുള്ളതാണ്. ഇപ്പോൾ ഫലത്തിൽ ഒരാളേയുള്ളു. വാദ്യം കൈകാര്യം ചെയ്യുന്ന അഞ്ച് സംബന്ധി തസ്തികകളിൽ മൂന്നെണ്ണവും ഒഴിഞ്ഞു കിടക്കുന്നു. മൂന്ന് വാച്ചർമാർ വേണ്ടിടത്ത് ഒരാളേയുള്ളു. സബ്ഗ്രൂപ്പ് ഓഫീസർ എന്ന തസ്തികയുടെ അവസ്ഥയും വ്യത്യാസമില്ല. ഇരുപത്തിയഞ്ചോളം ജീവനക്കാരുള്ള കവിയൂർ ദേവസ്വത്തിലിപ്പോൾ പത്തോളം സ്ഥിരം ജോലിക്കാരേയുള്ളു. ബാക്കി തസ്തികകളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. രണ്ട് കീഴ്ശാന്തിമാർക്ക് പിടിപ്പതു പണിയുള്ള ക്ഷേത്രത്തിൽ ഒരു കീഴ്ശാന്തിയേ നിലവിലുള്ളു. പ്രധാനപ്പെട്ട രണ്ടു നടകൾക്കും പ്രത്യേകം മേൽശാന്തിമാരുള്ളതാണ്. ഇപ്പോൾ ഫലത്തിൽ ഒരാളേയുള്ളു. വാദ്യം കൈകാര്യം ചെയ്യുന്ന അഞ്ച് സംബന്ധി തസ്തികകളിൽ മൂന്നെണ്ണവും ഒഴിഞ്ഞു കിടക്കുന്നു. മൂന്ന് വാച്ചർമാർ വേണ്ടിടത്ത് ഒരാളേയുള്ളു. സബ്ഗ്രൂപ്പ് ഓഫീസർ എന്ന തസ്തികയുടെ അവസ്ഥയും വ്യത്യാസമില്ല. ഒരു മാസം മുൻപ് ഇവിടെ നിന്ന് മങ്കൊമ്പിലേക്ക് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥക്ക് പകരം ചുമതലയെടുക്കേണ്ടുന്ന ആൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനെല്ലാം പുറമേ, പലസ്ഥലങ്ങളിലായി അടിയന്തര അറ്റകുറ്റപ്പണികൾ വേണ്ടതൊക്കെയും മുടങ്ങിക്കിടക്കുന്നു. ചുറ്റുവിളക്കുകളുടെ അവസ്ഥ പരമദയനീയമാണ്. അഞ്ഞൂറിലധികം വർഷം പഴക്കമുള്ള മതിൽക്കെട്ടിന്റെ ഒരു ഭാഗം കഴിഞ്ഞ പെരുമഴയിൽ ഇടിഞ്ഞു പോയി. ശാന്തിക്കാർ കുളിക്കേണ്ടുന്ന കുളം കെട്ടി നന്നാക്കിയെങ്കിലും ജലം ശുചീകരിച്ച് ഉപയോഗയുക്തമാക്കിയിട്ടില്ല. പുറത്തെ കുളത്തിന്റെ മതിലിന്റെ ഒരുഭാഗം ഇടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടുമൂന്നു വർഷമായി. ഊട്ടുപുര മനുഷ്യനു കയറാൻ വയ്യാത്ത അവസ്ഥയിലാണ്. മേൽശാന്തിമഠവും തന്ത്രിമഠവും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യാതിരുന്നതുകൊണ്ടു മാത്രം ഇറുന്നടർന്ന് നില്ക്കുന്നു. കീഴ്തൃക്കോവിലിലേക്കുള്ള വഴിയിലൊന്നും വിളക്കുകളില്ലെന്നും പരാതിയുണ്ട്. ക്ഷേത്രത്തിന്റെ വിശ്വാസപരമായും പുരാവസ്തുപരമായും ഉള്ള പ്രത്യേകതകൾ കൂടി ഓർക്കുമ്പോൾ ഗുരുതരമായ വീഴ്ചകളാണ് ക്ഷേത്രഭരണ നിർവഹണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഭക്തർ ആരോപിക്കുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…