Tree Prosperity Project; 4798 saplings were planted in Pampakuda Block Panchayat
എറണാകുളം: വനേതര മേഖലകളിലെ വനവൽക്കരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 4798 വൃക്ഷത്തൈകൾ. വനം – തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ജൂലൈ 30 വരെ 5.38 ഹെക്ടർ സ്ഥലത്താണ് തൈകൾ നട്ടുപിടിപ്പിച്ചത്. 1450 എണ്ണം കൂടി നടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്.
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 7200 വൃക്ഷത്തൈകൾ നട്ടു വളർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് തൈകളുടെ നടീലും തുടർന്നുള്ള പരിപാലനമുൾപ്പടെയുള്ള പ്രവർത്തനങ്ങളും ചെയ്യുന്നത്.
പാലക്കുഴ ഗ്രാമ പഞ്ചായത്തിലാണ് വൃക്ഷസമൃദ്ധിയുടെ ഭാഗമായി ഏറ്റവുമധികം തൈകൾ നട്ടത്. 2000 തൈകൾ നടാൻ ലക്ഷ്യമിടുന്ന പഞ്ചായത്തിൽ 1600 എണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള തിരുമാറാടിയിൽ 1000 തൈകൾ നടാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനോടകം 1050 തൈകളാണ് വച്ചുപിടിപ്പിച്ചത്. 854 തൈകൾ നട്ട ഇലഞ്ഞി പഞ്ചായത്തിൽ 150 എണ്ണം കൂടി നടാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
രാമമംഗലം പഞ്ചായത്തിലാണ് ഏറ്റവും അധികം ഭൂമി സാമൂഹിക വനവൽക്കരണത്തിനായി ഉപയോഗിച്ചത്. 2.88 ഹെക്ടറിലായി 794 വൃക്ഷത്തൈകൾ ആണ് ഇതുവരെ നട്ടുപിടിപ്പിച്ചത്. 500 തൈകൾ നട്ട പാമ്പാക്കുട പഞ്ചായത്തിൽ രണ്ടാം ഘട്ടത്തിൽ 700 തൈകൾ കൂടി നടാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വനേതര പ്രദേശങ്ങളിലെ വനവൽക്കരണം സാധ്യമാക്കുക എന്നതിന് പുറമേ കാർബൺ സ്വാംശീകരണത്തോത് 50 ശതമാനമാക്കുക, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ലഘൂകരണം, വൃക്ഷത്തൈ ഉത്പാദനത്തിന് തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കുക, വൃക്ഷത്തൈകളുടെ അതിജീവനം ഉറപ്പാക്കുക, പ്രാദേശിക ജനവിഭാഗങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളും വൃക്ഷസമൃദ്ധിക്കുണ്ട്. വനം വകുപ്പാണ് പദ്ധതിക്ക് ആവശ്യമായ തൈകൾ നൽകുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…