tribute-to-cds-gen-bipin-rawat
ദില്ലി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട നൽകുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ അന്തിമോപാചാരമർപ്പിച്ചു.
രാവിലെ ദില്ലി കാമരാജ് മാർഗ് മൂന്നാം നമ്പർ വസതിയിൽ എത്തിച്ച മൃതദേഹങ്ങളിൽ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലിയർപ്പിച്ചത്. മക്കളായ കൃതികയും തരിണിയും കണ്ണീരോടെ അച്ഛനും അമ്മയ്ക്കും വിട നൽകി. നേരത്തെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.
ഇപ്പോൾ മൃതദേഹം ബ്രാർ ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുകയാണ്. വിലാപയാത്രയായാണ് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടേയും മൃതദേഹം ബ്രാർ ശ്‌മശാനത്തിലേക്ക് കൊണ്ടുപോകുന്നത്. ജനറൽ റാവത്തിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ നാലേമുക്കാലോടെ സംസ്കരിക്കും. 3:30 ഓടെയാണ് വിലാപയാത്ര ബ്രാർ സ്ക്വയറിൽ എത്തുക. മൂന്ന് സേന വിഭാഗങ്ങളിലേയും ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർക്കാണ് സംസ്കാര ചടങ്ങുകളുടെ ചുമതല. സൈനിക ബഹുമതികളോടെ 4:45 നാണ് സംസ്കാരം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…