trikkara-ldf-vandidate
കൊച്ചി: അഡ്വ.കെ.എസ്.അരുൺകുമാർ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകനായ അരുൺകുമാർ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഔദ്യോഗികമായ പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം.
നിലവില്‍ ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ പദവികളില്‍ പ്രവർത്തിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
കെ റെയിൽ വിഷയത്തിലുൾപ്പെടെ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന നേതാവാണ് കെ.എസ്.അരുൺകുമാർ. ഇത് കൂടി പരിഗണിച്ചാണ് അരുൺകുമാറിനെ മത്സരിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കുമെന്ന് കോൺഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ബിജെപി സ്ഥാനാർഥിയെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…
മോഹൻലാലിന്റെ അമ്മയ്ക്ക് മലയാളക്കരയുടെ ആദരാഞ്ജലി ! മുടവൻമുഗളിലെ വീട്ടിലെത്തുന്ന പ്രമുഖർ #mohanlal #malayalamcinema #santhakumari #tatwamayinews
ഉണ്ണികൃഷ്‌ണൻ പോറ്റിയെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും ! അടുത്ത മണിക്കൂറുകൾ കടകംപള്ളിക്കും അടൂർ പ്രകാശിനും നിർണായകം !…
ദില്ലി : അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽവൻ പണ ആഭരണ ശേഖരം പിടിച്ചെടുത്ത്…
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…