വാഷിംഗ്ടൺ: ചൈനക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്ന് വന്ന കൊറോണ വൈറസ് ബാധിക്കുന്നത് വരെ നല്ല രീതിയിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിൽ സല്യൂട്ട് റ്റു അമേരിക്ക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
‘പതിറ്റാണ്ടുകളായി അമേരിക്കയെ മുതലെടുത്തു കൊണ്ടിരുന്ന പല വിദേശരാജ്യങ്ങളും കോടിക്കണക്കിന് ഡോളർ അമേരിക്കയുടെ ഖജനാവിലേക്ക് നൽകുന്ന അവസ്ഥ എത്തിയിരുന്നു. എന്നാൽ അതിനിടയിലാണ് ചൈനയിൽ നിന്ന് കൊറോണ വൈറസ് എത്തുകയും രാജ്യത്തെ ബാധിക്കുകയും ചെയ്തത്.’ ട്രംപ് പറഞ്ഞു. ‘ഇപ്പോൾ അമേരിക്ക മാസ്കുകൾ, ഗൗണുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്നു. ഇവയെല്ലാം മറ്റ് വിദേശരാജ്യങ്ങളിലാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. പ്രത്യേകിച്ച് ചൈനയിൽ. ചൈനയിൽ നിന്ന് തന്നെയാണ് വൈറസ് ആരംഭിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം.’ ട്രംപ് കൂട്ടിച്ചേർത്തു.
ചൈനയുടെ രഹസ്യസ്വഭാവവും വഞ്ചനയും മറച്ചു വയ്ക്കലും മൂലമാണ് കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിക്കാൻ കാരണമായത്. വൈറസ് വ്യാപനത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും ചൈനയ്ക്കാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. അമേരിക്ക ഇപ്പോൾ അവിശ്വസനീയമായ വിധത്തിൽ പ്രവർത്തിക്കുകയാണെന്നും കൊറോണയ്ക്കെതിരെയുള്ള വാക്സിൻ പരീക്ഷണങ്ങൾ നടന്നു വരികയാണന്നും ട്രംപ് പറഞ്ഞു. ‘രാജ്യത്തിന്റെ ശാസ്ത്രപരമായ മികവിനെ ഞങ്ങൾ തുറന്നുവിട്ടിരിക്കുകയാണ്. വാക്സിനുകളും ചികിത്സാ രീതികളും പൂർണ്ണമായ രീതിയിൽ വികസിപ്പിക്കാനും വിതരണം നടത്താനുമുള്ള ചരിത്രപരമായ ദൗത്യത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന രാജ്യത്തും ലോകത്തെമ്പാടുമുള്ള ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും നന്ദി അറിയിക്കുന്നു.’ അമേരിക്കയിൽ വളരെ മികച്ച പരീക്ഷണ സംവിധാനങ്ങളാണുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
മുടങ്ങിക്കിടക്കുന്ന സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇത് മികച്ച സമയം ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA…
ജീവിതത്തിൽ കുറുക്കുവഴികളിലൂടെ നേടുന്ന വിജയം താൽക്കാലികം മാത്രമായിരിക്കും. കഠിനാധ്വാനത്തിലൂടെയും സത്യസന്ധമായ മാർഗ്ഗത്തിലൂടെയും നേടിയെടുക്കുന്ന വിജയത്തിനാണ് നിലനിൽപ്പുള്ളത്.ഋഗ്വേദത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്ന വളരെ…