ബംഗാൾ ഗവർണർ സി വി ആനന്ദബോസ്
കൊൽക്കത്ത : ബംഗാൾ രാജ്ഭവനിൽ ആയുധങ്ങൾ സംഭരിച്ച് ബിജെപി പ്രവർത്തകർക്ക് വിതരണം ചെയ്യുന്നുവെന്ന തൃണമൂൽ കോൺഗ്രസ് എം. പി കല്യാൺ ബാനർജിയുടെ വിവാദ പ്രസ്താവനയിൽ ചുട്ട മറുപടിയുമായി ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പൊതുജനങ്ങൾക്കോ മാദ്ധ്യമ പ്രവർത്തകർക്കോ ആർക്കു വേണമെങ്കിലും പരിശോധന നടത്താൻ രാജ്ഭവൻ തുറന്നിടുകയാണെന്നും ആനന്ദബോസ് പ്രഖ്യാപിച്ചു.
“ഇവരിൽ ആർക്ക് വേണമെങ്കിലും രാജ്ഭവനിൽ കയറി പരിശോധിക്കാം. പരിശോധനയിൽ ഒരു ആയുധവും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ആരോപണം ഉന്നയിച്ച കല്യാൺ ബാനർജി പൊതുജനങ്ങളോട് മാപ്പ് പറയണം. കൂടാതെ അടിസ്ഥനരഹിതമായ ആരോപണം ഭരണഘടനാ സ്ഥാപനമായ രാജ് ഭവനെതിരെ ഉന്നയിച്ചതിനാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുകയും വേണം.
കൊൽക്കത്ത പോലീസാണ് രാജ്ഭവന് കാവൽ നിൽക്കുന്നത്. രാജ്ഭവന്റെ എല്ലാ സുരക്ഷയുടെയും ഉത്തരവാദിത്ത്വം സംസ്ഥാന പോലീസിനാണ്. ഇങ്ങനെ ഇവർ കാവൽ നിൽക്കുമ്പോൾ രാജ്ഭവന് ഉള്ളിലേക്ക് ആയുധങ്ങൾ കടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. എങ്ങനെയാണ് ഇസഡ് പ്ലസ് കാറ്റഗറിയുള്ള രാജ് ഭവനിലേക്ക് ഇത്തരത്തിൽ ആയുധങ്ങൾ കടന്നുവന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് പോലീസാണ്. കൂടാതെ ഇതിന് കൃത്യമായ അന്വേഷണവും വേണം.” – രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച എം. പിക്കെതിരെ ലോക്സഭാ സ്പീക്കർക്കും ഗവർണർ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ലോക് സഭാ സ്പീക്കറുടെ അന്വേഷണം കൂടി ഉണ്ടാകണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…