mosque
എരുമപ്പെട്ടി: വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത ജില്ലാപോലീസ് വകുപ്പ്. പഴവൂർ സ്വദേശിയായ പതിനാലുകാരനാണ് ക്രൂരമർദനത്തിന് ഇരയായത്. വിദ്യാർഥിയുടെ ദേഹമാസകലം അടിയേറ്റ പാടുകളും മുറിവുകളുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. പഴവൂർ ജുമാമസ്ജിദ് സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരേയാണ് എരുമപ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പള്ളിദർസ് വിദ്യാർഥിയായ കുട്ടി വെള്ളിയുടെ ബ്രെസ്‌ലെറ്റ് ധരിച്ചെത്തിയത് അധ്യാപകൻ ചോദ്യം ചെയ്തു. പിതാവു പറഞ്ഞിട്ടാണു ബ്രെസ്‌ലെറ്റ് ധരിച്ചതെന്ന് അറിയിച്ചതോടെ കഴുത്തിൽ കുത്തിപ്പിടിച്ച് വടിയുപയോഗിച്ചു ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ശരീരമാസകലം പരുക്കേറ്റ കുട്ടിയെ ആദ്യം വടക്കാഞ്ചേരി സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കാ യി തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്ത് പോലീസ് മദ്രസ അധ്യാപകനെതിരേ കേസെടുക്കു കയായിരുന്നു. കുട്ടിയെ മർദിച്ച അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയിൽ നിന്നു പിരിച്ചുവിട്ടു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…