ദില്ലി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ വത്കരണത്തിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയെ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ലേല നടപടികൾ പൂർത്തിയായെങ്കിലും നിലവിൽ ഇതുവരെയും ഒരു കമ്പനിക്കും വിമാനത്താവളങ്ങൾ കൈമാറിയിട്ടില്ല.
കൈമാറും മുന്‍പ് വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കും. സ്വകാര്യവത്കരണത്തിന് ശേഷവും സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും. കേരളത്തിന്‍റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നതായും ഹർദീപ് സിംഗ് പുരി പറഞ്ഞു.
വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവും വരെ കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. ആറിടത്തും കരാർ നേടിയത് ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസാണ്. ഫെബ്രുവരി 28ന് അദാനിയുമായി കരാറൊപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗുവാഹത്തി വിമാനത്താവളം സ്വകാര്യവത്കരണം കേസായതിനാൽ നീണ്ടുപോവുകയായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…