പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാനേജരുടെ പരാക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചിക്കിങ്ങിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് മാനേജരായ മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്‌ക്കെതിരെ കമ്പനി നടപടിയെടുത്തത്. സംഭവത്തിൽ മാനേജർക്കെതിരേയും മാനേജരെ മർദിച്ചവർക്കെതിരേയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
പ്ലസ് വൺ വിദ്യാർത്ഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് മാനേജരോട് പരാതിപ്പെട്ടത്. എന്നാൽ, മാനേജർ ഈ സമയം കുട്ടികളോട് തർക്കിച്ചു. ഇത് വിദ്യാർത്ഥികൾ മൊബൈലിൽ ചിത്രീകരിച്ചതോടെ തർക്കം രൂക്ഷമായി. ശേഷം വിദ്യാർത്ഥികൾ സഹോദരങ്ങളെ വിളിച്ചു വരുത്തി. തർക്കം കൂടുതൽ രൂക്ഷമാക്കി. തുടർന്ന് മാനേജർ അടുക്കളയിൽ ചെന്ന് കത്തിയുമായി പുറത്തേക്ക് വരികയായിരുന്നു. എല്ലാവരും ചേർന്ന് മാനേജരുടെ കൈയിൽ നിന്ന് കത്തി പിടിച്ചു വാങ്ങി മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…