CRIME

പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം ! സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ് !!! പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം

തിരുവനന്തപുരം : പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഐ നേതാവിനെതിരെ പോക്സോ കേസെടുത്ത് പോലീസ്. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വിഷ്ണു ബാബുവിനെതിരെയാണ് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഴിഞ്ഞം മുല്ലൂരിലെ വീട്ടില്‍വച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ വിഷ്ണു ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നാണ് സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതി. അതേസമയം വിഷ്ണുവിനെ സിപിഐ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പെണ്‍കുട്ടിയുടെ സഹോദരനെതിരെ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനെ പെണ്‍കുട്ടിയും മാതാവും സമീപിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ മാതാവുമായി വിഷ്ണു അടുപ്പത്തിലായി. വിവാഹിതനായ വിഷ്ണു കുടുംബസമേതം മുല്ലൂരിലുള്ള യുവതിയുടെ വീട്ടില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗത്തെ പോലെയായിരുന്നു വിഷ്ണു പെരുമാറിയിരുന്നത്. അതിനിടെ കഴിഞ്ഞ തിരുവോണ ദിനത്തില്‍ പെണ്‍കുട്ടിയും സഹോദരനും അമ്മയുമൊത്ത് വിഷ്ണുവിന്റെ വീട്ടിലെത്തിയാണ് സദ്യ കഴിച്ചത്.

ഇതിനു പിന്നാലെ സെപ്റ്റംബര്‍ 18ന് വിഷ്ണു ബാബു മുല്ലൂരിലുള്ള വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമൊത്ത് മദ്യപിച്ചു. തുടര്‍ന്ന് ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചതായാണ് പരാതി. വിഴിഞ്ഞം പൊലീസിന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങിയത്. വിഷ്ണുവിനെതിരെ പാര്‍ട്ടിയും നടപടി എടുക്കും.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

4 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

7 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

7 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

7 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

7 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

7 hours ago