Tulasi Gopinath, sister of poet and film director Sreekumaran Thambi passed away
തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ്. പി & ടി മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ.ഗോപിനാഥൻ നായർ ആണ് ഭർത്താവ്. മക്കൾ: ഒപ്റ്റിവ, ഐ.ടി കമ്പനിയുടെ ഇന്ത്യയിലെ മേധാവിയായ മൻമോഹൻ തമ്പി, സിംഗപ്പൂരിൽ ഐ.ടി.കമ്പനി നടത്തുന്ന ജയ്മോഹൻ തമ്പി. മരുമക്കൾ: പരേതയായ രശ്മിതമ്പി, മേബൽ.
നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി. മുൻ ഡയറക്ടർ ജെനറൽ ഓഫ് പ്രോസിക്യൂഷൻ പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി , ഒറാക്കിളിന്റെ മുൻ വൈസ് പ്രസിഡന്റ് പ്രസന്നവദനൻ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാർ. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…