ഒരു ഭവനത്തിന്റെ ഐശ്വര്യമാണ് തുളസിത്തറകള്‍. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായും തുളസിയെ കരുതുന്നു. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടത്. ഗൃഹത്തിൻ്റെ വലിപ്പവും മുറ്റത്തിൻ്റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം.
തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. തുളസി സര്‍വ്വരോഗ സംഹാരിയായാണ് അറിയപ്പെടുന്നത്. ഈ ഔഷധസസ്യങ്ങളില്‍ തട്ടി തലോടി വീടിൻ്റെ ഉള്ളിലേക്ക് കയറുന്ന കാറ്റിന് വീടിനുള്ളില്‍ വസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്കുണ്ട്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ.തൂളസിത്തറയില്‍ കൃഷ്ണതുളസിയാണ് നടാൻ ഉത്തമം.തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്തു ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്‌ക്കുന്നതും അനുകൂല ഫലങ്ങൾ നേടിത്തരും.
പുരാണങ്ങളിൽ തുളസിത്തറ
തുളസി ധാരാളായി വളരുന്നത് തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട് പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു.
തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച് തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട് വിവരിക്കുന്നുണ്ട്. തുളസീഭാഗവതം എന്ന് പറയുന്നതാണ് തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…