Monday, April 29, 2024
spot_img

നിങ്ങളുടെ വീട്ടിൽ തുളസിത്തറയുണ്ടോ ? പരിപാലിക്കേണ്ട രീതിയും മാഹാത്മ്യവും അറിയണം

ഒരു ഭവനത്തിന്റെ ഐശ്വര്യമാണ് തുളസിത്തറകള്‍. ഭാരതത്തിൽ പല ഹൈന്ദവാചാരങ്ങളിലും തുളസിയില ഉപയോഗിച്ചുവരുന്നു. പൂജകൾക്കും മാല കോർക്കാനും ഉപയോഗിക്കുന്ന ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേർന്ന ദിവ്യസസ്യമായും തുളസിയെ കരുതുന്നു. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കു വശത്തു നിന്നുളള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടത്. ഗൃഹത്തിൻ്റെ വലിപ്പവും മുറ്റത്തിൻ്റെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം.

തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. തുളസി സര്‍വ്വരോഗ സംഹാരിയായാണ് അറിയപ്പെടുന്നത്. ഈ ഔഷധസസ്യങ്ങളില്‍ തട്ടി തലോടി വീടിൻ്റെ ഉള്ളിലേക്ക് കയറുന്ന കാറ്റിന് വീടിനുള്ളില്‍ വസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്കുണ്ട്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ.തൂളസിത്തറയില്‍ കൃഷ്ണതുളസിയാണ് നടാൻ ഉത്തമം.തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്തു ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നു തവണ പ്രദക്ഷിണം വയ്‌ക്കുന്നതും അനുകൂല ഫലങ്ങൾ നേടിത്തരും.

പുരാണങ്ങളിൽ തുളസിത്തറ

തുളസി ധാരാളായി വളരുന്നത്‌ തീർത്ഥസമാനമായ ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ചുകൊണ്ട്‌ പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു.
തുളസിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ തുളസി മാഹാത്മ്യത്തിൽ ശ്രീ പരമശിവൻ പാർവ്വതീദേവിയോട്‌ വിവരിക്കുന്നുണ്ട്‌. തുളസീഭാഗവതം എന്ന്‌ പറയുന്നതാണ്‌ തുളസി മാഹാത്മ്യത്തിനടിസ്ഥാനം അതു പഠിച്ചനുഷ്ഠിക്കുവർ വിഷ്ണുലോകത്തിലെത്തും എന്നു വിശ്വസിക്കുന്നു.

Related Articles

Latest Articles