ജാസ്മീൻ കൗർ
കാൻബെറ : പ്രണയത്തിൽ നിന്നു പിന്മാറിയതിനെത്തുടർന്ന് ഇന്ത്യൻ വംശജയായ നഴ്സിങ് വിദ്യാർഥിനിയെ മുൻ കാമുകൻ കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ശ്മാശാനത്തിലെത്തിച്ച് ജീവനോട് കുഴിച്ചു മൂടി. ഇരുപത്തിയൊന്നുകാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിങ്(22) അതിദാരുണമായി കൊലപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം നടന്നത്. .
പോലീസ് പിടിയിലായ ഇയാൾ ഈ വർഷം ഫെബ്രുവരിയിലാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞ ദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്. പ്രണയത്തിൽ നിന്നു പിന്മാറിയതാണ് തരിക്‌ജ്യോത് സിങ്ങിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ജോലിസ്ഥലത്ത് നിന്ന് കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ട ശേഷം 400 കിലോമീറ്റർ അകലെയുള്ള ഒരു ശ്മശാനത്തിൽ ജാസ്മീനെ തട്ടിക്കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട് കയ്യും കാലും കെട്ടിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവരെ ജീവനോടെയാണ് കുഴിച്ചുമൂടിയത് എന്നതിന് തെളിവുകൾ ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…