തിരുവനന്തപുരം:കോര്‍പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പൂജപ്പുര വാർഡിൽ രാജേഷിന്റെ പേര് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാൻ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യർഥിച്ചതായും കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും സുരേന്ദ്രൻ പറഞ്ഞു.
കാലാകാലങ്ങളായി നഗരസഭ ഭരിച്ചവർ സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി തിരുവനന്തപുരത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എൻഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്.
കേന്ദ്രത്തിന്റെ സഹായത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. രാജ്യാന്തര വിമാനത്താവളത്തിന് പാര പണിയുന്നവർക്കാണോ വികസനം കൊണ്ടുവരാൻ കഴിയുന്നവർക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…