കൊല്ലപ്പെട്ട അനില്‍ തനാജി ലോഖാണ്ഡെ, ഭാര്യ രാധിക ബാലകൃഷ്ണ ഇംഗിള്‍
മുംബൈ: അമ്പത്തിനാലുകാരനായ ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ഇരുപത്തിയേഴുകാരിയായ യുവതി അറസ്റ്റിൽ. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. അനില്‍ തനാജി ലോഖാണ്ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
അനിലിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. അനില്‍ അസുഖ ബാധിതനായതോടെയാണ് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മെയ് പതിനേഴിനായിരുന്നു സതാര ജില്ലയിലെ വാഡി ഗ്രാമത്തില്‍ നിന്നുളള രാധികയുമായുളള വിവാഹം.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…