Entertainment

ട്വിസ്റ്റ് കലക്കി! ഷോയുടെ രീതി മാറ്റിമറിക്കാൻ റോബിനും, രജിത്ത് കുമാറും വീണ്ടും ബിഗ്ബോസിലേക്ക്

ആവേശവും വാശിപൂർവവുമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് കൂടി പുറത്തായതോടെ, നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്.

വീക്കിലി ടാസ്കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകർ പറയുന്നു. ലൈവ് കാണാൻ പോലും താല്പര്യമില്ലെന്ന് ഇവർ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമർ ലുലുവിനോ വീട്ടിൽ ആവേശം നിറയ്ക്കാൻ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവിൽ വൈൽഡ് കാർഡായി എത്തിയ അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തിൽ സംശയമാണ്.

അങ്ങനെയിരിക്കെ, കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് പിന്നാലെ വന്ന പ്രമോയിൽ ആണ് രണ്ടുപേര്‍ വീട്ടില്‍ എത്തുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അതിന് പിന്നാലെ തന്നെ ഡോ.റോബിനും, ഡോ. രജിത്ത് കുമാറും ആയിരിക്കും എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടായിരുന്നു.

എന്തായാലും മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളാണ് ബിബി ഹൗസിൽ വരുന്നതെന്ന് ഉറപ്പാണ്. ഇതാദ്യമായാണ് മലയാളം ബി​ഗ് ബോസിൽ മുൻ മത്സാർത്ഥികൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

ബിജെപിയുടെ വിജയമന്ത്രം ഇത് ! |BJP|

മോദിഭരണത്തിൽ അമ്പരന്ന് വിദേശ നേതാക്കൾ ; ബിജെപിയുടെ വിജയരഹസ്യം പഠിക്കാൻ രാജ്യങ്ങളിൽ നിന്നുള്ള 20 നേതാക്കൾ ഇന്ത്യയിലേയ്ക്ക് എത്തുന്നു |NARENDRA…

26 mins ago

‘ആറു വർഷം മുൻപു നടത്തിയ വിധിപ്രസ്താവത്തിൽ എനിക്ക് തെറ്റുപറ്റി, തിരുത്തണം’; മദ്രാസ് ഹൈക്കോടതി ജഡ്ജി

ചെന്നൈ: ആറു വർഷം മുൻപ് താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അത് പുനഃപരിശോധിക്കപ്പെടണമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്…

32 mins ago

‘വിവാദങ്ങള്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; തനിക്കെതിരേ മാദ്ധ്യമങ്ങളുടെ ഗൂഢാലോചന’;ഇ പി ജയരാജന്‍

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന.…

48 mins ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ ഇഡിക്ക് മുന്നില്‍…

1 hour ago

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം കിട്ടിയില്ല! 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ദില്ലി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് പരാതിക്കാരിക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി…

2 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്; ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ

മുംബൈ: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ ബോളിവുഡ് താരം സാഹിൽ ഖാൻ അറസ്റ്റിൽ. വാതുവെപ്പ് സൈറ്റ് നടത്തുന്നതും വാതുവെപ്പ് പ്രോത്സാഹിപ്പിച്ചതുമാണ്…

2 hours ago