Twitter now has new employees
സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയും കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്‌ക് പിരിച്ചു വിട്ടത്.പിരിച്ചു വിടൽ പൂർത്തീകരിച്ച ശേഷം പുതിയ നിയമനങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്.ജീവനക്കാരുമായുള്ള ഒരു മീറ്റിംഗിൽ, എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായി ട്വിറ്റർ ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്നും മസ്‌ക് പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലുള്ള ജീവനക്കാരോട് ഈ സ്ഥാനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യാനും മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിലവിൽ പുതിയ റിക്രൂട്ട്മെന്റിനായുള്ള പരസ്യങ്ങളൊന്നും ട്വിറ്റർ വെബ്സൈറ്റിൽ നൽകിയിട്ടില്ല.സോഫ്റ്റ്‌വെയർ മേഖലയിലാണ് കൂടുതൽ നിയമങ്ങളുണ്ടാകുക എന്നാണ് റിപ്പോർട്ട്. ടെസ്‌ലയുടെ ആസ്ഥാനമായ ടെക്‌സാസിലേക്ക് ട്വിറ്ററിന്റെ ആസ്ഥാനം മാറ്റുന്നുവെന്നത് നിലവിൽ പരിഗണിക്കുന്നില്ല എന്നും ടെക്‌സാസിലും കാലിഫോർണിയയിലും ആയിട്ട് രണ്ടിടങ്ങളിൽ തന്നെയായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ എന്നും മസ്‌ക് വ്യക്തമാക്കി
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…