Twitter strikes again
ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണ് ട്വിറ്റർ.ഒരു ദിവസം പണി മുടക്കിയാൽ അത് ട്വിറ്ററിനെ ആശ്രയിക്കുന്ന ജനതയ്ക്ക് വലിയ തിരിച്ചടിയാവും.കമ്പനിയുടെ സിഇഒ ആയി എലോൺ മസ്‌ക് ചുമതലയേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ട്വിറ്റർ പ്രവർത്തനരഹിതമാകുന്നത്.ട്വിറ്റർ സേവനം തടസപ്പെട്ടതോടെ സോഷ്യൽ മീഡിയയും സ്തംഭിച്ചു.സമൂഹമാധ്യമങ്ങളുടെ ഇത്തരത്തിലുള്ള പിഴവുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ ഡൗൺഡിറ്റൈക്ടർ.കോമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാനോ നോട്ടിഫിക്കേഷനുകൾ ചെക്ക് ചെയ്യാനോ കഴിഞ്ഞില്ല.7:40 പിഎം ET വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സോഷ്യൽ മീഡിയ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിൽ 10,000-ത്തിലധികം ഉപയോക്താക്കൾ തടസം നേരിട്ടതായി റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ ഭൂരിഭാഗം ഉപയോക്താക്കൾക്കും ട്വിറ്റർ ലഭ്യമാകുന്നുണ്ടെന്നും സാധാരണയായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ ട്വിറ്ററിന്റെ സ്റ്റാറ്റസ് പേജ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും നിലവിൽ കാണിക്കുന്നുമില്ല.കമ്പനിയുടെ സിഇഒ ആയി എലോൺ മസ്‌ക് ചുമതലയേറ്റ ശേഷം ഇത് മൂന്നാം തവണയാണ് ട്വിറ്റർ പ്രവർത്തനരഹിതമാകുന്നത്.ബുധനാഴ്ച മുതൽ മണിക്കൂറുകൾ നീണ്ട സാങ്കേതിക തകരാറുകൾക്ക് ശേഷം, വ്യാഴാഴ്ച രാവിലെ പ്രശ്നം ട്വിറ്റർ പരിഹരിച്ചു.മുൻപ് എലിസബത്ത് രാഞ്ജിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ട്വിറ്റർ സ്തംബ്ധിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ ട്വിറ്ററ്‍ പല ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത അവസ്ഥയിലെത്തിയത്. രണ്ടായിരത്തിലധികം ഉപയോക്താക്കൾക്ക് ട്വിറ്റർ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. വെബ്‌സൈറ്റ് ഡൗൺടൈം ട്രാക്കർ ഡൗൺഡിറ്റക്ടറിലെ ഉപയോക്തൃ റിപ്പോർട്ടുകളും നെറ്റ്‌വർക്ക് ഷട്ട്ഡൗൺ മോണിറ്ററിംഗ് സേവനമായ നെറ്റ്ബ്ലോക്കുകൾ ഷെയർ ചെയ്ത വിശദാംശങ്ങൾ അനുസരിച്ചാണ് ഈ കണക്ക്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…