Two arrested in Kannur shooting death of resort owner while hunting; An unlicensed firearm was used
കണ്ണൂർ: നായാട്ടിനിടെ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിൽ. പള്ളത്ത് നാരായണൻ, രജീഷ് അമ്പാട്ട് എന്നിവരാണ് അറസ്റ്റിലായത്. കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് നടപടി. തോക്ക് താഴെ വീണ് അബദ്ധത്തിൽ വെടിപൊട്ടിയപ്പോഴാണ് റിസോര്‍ട്ട് ഉടമ മരണപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
നായാട്ടിന് പോയതിനിടെയാണ് കാഞ്ഞിരക്കൊല്ലി സ്വദേശിയും അരുവി റിസോർട്ട് ഉടമയുമായ ബെന്നി നാടൻ തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷും നാരായണനും നായാട്ടിനായി ഏലപ്പാറ വനത്തിലേക്ക് കയറിയത്. വനത്തിലെ പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ നായാട്ട് സംഘത്തിലുണ്ടായിരുന്ന നായ ഓടിയപ്പോൾ തോക്ക് പാറപ്പുറത്ത് നിന്ന് താഴെ വീണ് വെടിപൊട്ടിയെന്നാണ് കൂടെയുള്ളവർ നൽകിയ മൊഴി. ബെന്നി തോക്ക് കുനിഞ്ഞ് എടുക്കുന്നതിനിടെ അബദ്ധത്തില്‍ വയറ്റില്‍ വെടിയേറ്റെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാൽ മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പോലീസ് അന്വേഷണം നടത്തുകയാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…