Ambergris Seized
തളിപ്പറമ്പ്: മുപ്പത് കോടിയുടെ ആംബർഗ്രീസുമായി (Ambergris Seized) രണ്ടുപേർ പിടിയിൽ. കണ്ണൂർ മാതമംഗലം-കോയിപ്ര റോഡിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഫോറസ്റ്റ് വിജിലൻസ് പ്രതികളെ പിടികൂടിയത്. വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നതിനിടെയാണ് തിമിംഗല ചര്‍ദ്ദിയുമായി കോയിപ്ര സ്വദേശിയായ ഇസ്മായില്‍ (44) ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുല്‍ റഷീദ് (53) എന്നിവര്‍ പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച KL 13 Y 333 നമ്പർ മഹീന്ദ്ര എക്സ് യു വി 700 വാഹനവും, 9 കിലോഗ്രാം ആംബർഗ്രീസും (തിമിംഗല ചർദ്ദി )യും വാഹനത്തിൽ നിന്ന് പിടികൂടി. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസറുടെയും തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെയും സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപക്ക് വിൽപ്പന നടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് വനം വകുപ്പിൻ്റെ പ്രതികൾ പിടിയിലായത്.
എന്താണ് ആംബർഗ്രീസ് ?
“തിമിംഗല ചർദ്ദി” എന്ന നിലയിലാണ് ആംബർഗ്രീസ് നാട്ടിൽ അറിയപ്പെടുന്നത്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നമാണ് ഇത്. ഔഷധ നിർമ്മാണത്തിനും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാനത്തിനുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സുഗന്ധം കൂടുതൽ നേരം നിൽക്കാൻ ഇവ സഹായിക്കുന്നതിനാലാണ് ഇവക്ക് സ്വർണ്ണത്തെക്കാൾ വില കൂടാൻ കാരണം
എണ്ണ തിമിംഗലങ്ങളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം. എണ്ണ തിമിംഗലങ്ങതിൻറെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശംവയ്‌ക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.
ആംബർഗ്രീസ് വ്യത്യസ്ത ആകൃതികളും വലിപ്പവുമുള്ള പിണ്ഡങ്ങളായി കാണപ്പെടാറുണ്ട്. പതിനഞ്ചു ഗ്രാം മുതൽ 50 കിലോഗ്രാമോ അതിലധികമോ വലിപ്പമുള്ള പിണ്ഡങ്ങൾ കാണപ്പെടുന്നുണ്ട്. തിമിംഗിലങ്ങൾ വിസർജ്ജിച്ച ഉടനേയുള്ള അവസ്ഥയിൽ, കറുപ്പ് ഇടകലർന്ന മങ്ങിയ വെള്ളനിറവും, നെയ്യിന്റെ മൃദുത്വവും, തീവ്രമായ വിസർജ്ജ്യഗന്ധവുമാണ് ഇതിനുള്ളത്. തുടർന്ന് സമുദ്രോപരിതലത്തിൽ മാസങ്ങളോ വർഷങ്ങൾ തന്നെയോ വെയിലേറ്റുകിടക്കുമ്പോഴുണ്ടാകുന്ന രാസ-ഭൗതിക പരിവർത്തനങ്ങൾക്കൊടുവിൽ ഖനീഭവിക്കുന്ന അതിന്, കടുത്ത ചാരമോ കറുപ്പോ നിറവും പരുപരുത്ത ഉപരിതലവും ഉണ്ടാകുന്നു. ഒരേസമയം മധുരവും, ഭൗമവും സാമുദ്രികവും, മൃഗീയവും ആയ ഗന്ധം അപ്പോൾ അതിന് കിട്ടുന്നു. അത്ര തന്നെ നിശിതമല്ലെങ്കിലും, ആംബർഗ്രീസിന് ഐസോപ്രൊപാനോളിന്റെ ഗന്ധമാണെന്ന് പറയാറുണ്ട്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…