Two arrested with venison
പാലക്കാട്: അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ പിടിയിൽ . ഷോളയൂർ വെച്ചപ്പത്തി സ്വദേശികളായ രേശൻ, അയ്യവ് എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 2 കിലോ ഗ്രാം തൂക്കമുള്ള മാനിറച്ചിയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളുടെ പക്കൽ ആറ് കിലോ മാനിറച്ചി ഉണ്ടായിരുന്നതായി പ്രതികൾ സമ്മതിക്കുകയും ഷോളയൂർ ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനയിൽ മാൻ ഇറച്ചി കണ്ടെത്തുകയും ചെയ്തത്.
ഷോളയൂർ ഡെപ്യൂട്ടി റെയ്ഞ്ചർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വീട്ടിൽ ഉണക്കി സൂക്ഷിക്കുന്നതിനായി അടുപ്പിന് മുകളിൽ തൂക്കിയിട്ട നിലയിലായിരുന്നു മാനിറച്ചി കണ്ടെത്തിയത്. മൂർത്തിയെന്ന ആളാണ് കാട്ടിൽ നിന്ന് ഇറച്ചി എത്തിച്ചതെന്നാണ് പ്രതികൾ നൽകിയ മൊഴി. ഇയാൽക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…