India

തടാകത്തില്‍ നീന്താനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിപ്പോയി; രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു;കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

ബോട്ടാട്: ഗുജറാത്തിലെ കൃഷ്ണ സാഗര്‍ തടാകത്തില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ശനിയാഴ്ച തടാകത്തില്‍ നീന്തുകയായിരുന്നു രണ്ട് കുട്ടികള്‍ പെട്ടന്ന് മുങ്ങിപ്പോവുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ഇവരോടൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇവരും മുങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ഓടെയാണ് അപകടം നടന്നത്. മരിച്ചവര്‍ എല്ലാവരും പ്രായപൂര്‍ത്തിയാവാത്തവരാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചപ്പോഴേയ്ക്കും അഞ്ച് പേരും തടാകത്തിലേക്ക് മുങ്ങിപ്പോയിരുന്നു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 16 മുതല്‍ 17 വരെ പ്രായമുള്ളവരാണ് അപകടത്തില്‍പ്പെട്ടവരെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബോട്ടാട് എസ് പി കിഷോര്‍ ബലോലിയ വിശദമാക്കി.

anaswara baburaj

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

5 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

12 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

19 mins ago

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

10 hours ago