Categories: General

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ഉള്ള യുഎഇ കപ്പല്‍ ഹൂതി വിമതര്‍ തട്ടിക്കൊണ്ട് പോയി; സംഭവം യെമന്‍ തീരത്ത്

ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയ കപ്പലില്‍ (Ship) രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. ചേപ്പാട് സ്വദേശി അഖില്‍ രഘുവാണ് കപ്പലിലുള്ള ഒരു മലയാളി. രണ്ടാമത്തെ മലയാളിയെയും മറ്റ് ഇന്ത്യക്കാരെയും കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല.

ചെങ്കടലില്‍ പടിഞ്ഞാറന്‍ തീരമായ അല്‍ ഹുദൈദായ്ക്ക് സമീപം ബുധനാഴ്ച രാത്രി 11.57 നാണ് സംഭവം. അബുദാബി ലിവാ മറൈന്‍ സര്‍വീസസിന്റെ കപ്പലാണിതെന്ന് കരുതുന്നു. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് ഹൂതി വിമതര്‍ കപ്പല്‍ തട്ടിയെടുത്തെന്നാണ് വിവരം. സൗദിയിലെ ജിസാന്‍ തുറമുഖത്ത് നിന്ന് യെമനിലെ സൊകോത്ര ദ്വീപിലേക്ക് ആശുപത്രി ഉപകരണങ്ങളുമായി എത്തിയതായിരുന്നു കപ്പല്‍. സംഭവത്തില്‍ ഇടപെടാനാവശ്യപ്പെട്ട് എഎം ആരിഫ് എംപി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തയച്ചിട്ടുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് അഖിലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

B4 Admin

Recent Posts

തിരുപ്പരൻകുണ്ഡ്രത്തിൽ ഇന്ന് കാർത്തിക ദീപം: മഹാദീപം തെളിയിക്കൽ വൈകിട്ട്

തമിഴ്‌നാട്ടിലെ മധുരയ്ക്ക് സമീപമുള്ള പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ തിരുപ്പരൻകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ഇന്ന്കാർത്തിക ദീപാഘോഷം നടക്കും. മുരുകഭഗവാന്റെ ആറുപടൈവീടുകളിൽ ഒന്നായ…

2 hours ago

സിപിഎമ്മിൽ പുതിയ പോർമുഖം തുറന്ന് ജയരാജന്മാർ: വൈദേകം വിവാദത്തിന് പിന്നാലെ മാങ്കുളവും ക്വട്ടേഷൻ ആരോപണങ്ങളും

സിപിഎമ്മിനുള്ളിലെ അധികാരപ്പോരിന് പുതിയ മാനം നൽകുകയാണ് ജയരാജന്മാർ തമ്മിലുള്ള പോര്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും പാർട്ടി…

4 hours ago

എട്ടുവർഷം പഴക്കമുള്ള ബിജെപി ഐടി സെൽ മാനനഷ്ടക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലി കോടതി

ബിജെപി ഐടി സെല്ലിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി 2018-ൽ വീഡിയോ പ്രസിദ്ധീകരിച്ച യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദില്ലിയിലെ…

16 hours ago

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി: കേരളത്തിലെ സ്ഥാപനങ്ങളിൽ രാഷ്ട്രീയ കൈയേറ്റമെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിയും ഭരണസംവിധാനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളും ചൂണ്ടിക്കാട്ടി എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ…

16 hours ago

ചക്കുളത്തുകാവ് പൊങ്കാല, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന: നിരവധി സ്ഥാപനങ്ങൾക്ക് പിഴയും നോട്ടീസും

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തലവടി, എടത്വാ മേഖലകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷണശാലകൾ, ശീതളപാനീയ വിൽപ്പനശാലകൾ, ബേക്കറികൾ, ഹോട്ടലുകൾ,…

16 hours ago

അന്താരാഷ്ട്ര ഗീതാ സെമിനാർ 2027: ഡോ. എസ്. സോമനാഥ് ചെയർമാൻ, 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 2,3 തിയതികളിൽ തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ സ്വാഗതസംഘ…

16 hours ago