പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ കേസിലെ പ്രതികളുമായി അന്വേഷണ സംഘം
പൂവാടൻ ഗേറ്റിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചുമാറ്റിയ കേസിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സൽമാരനോർത്ത് സ്വദേശി മനോവർ അലി (37), അസം ബാർപേട്ട സ്വദേശി അബ്ബാസ് അലി (47) എന്നിവരെയാണ് കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവർ മോഷ്ടിച്ച 12 മീറ്റർ സിഗ്നൽ കേബിളും ഇത് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും കണ്ടെടുത്തു.
വടകര പരവന്തലയ്ക്ക് സമീപം പഴയ വീട് വാടകയ്‌ക്കെടുത്ത് ആക്രിക്കച്ചവടം നടത്തുന്നവരാണ് പ്രതികൾ . മനോവർ അലിയുടെ ഉടമസ്ഥതയിലാണ് ആക്രിക്കട. അബ്ബാസ് അലിയാണ് പൂവ്വാടൻ ഗേറ്റിലെത്തി കേബിൾ മുറിച്ചുകൊണ്ടുപോയത്. ഇതിനെത്തുടർന്ന് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽ സംവിധാനം താറുമാറായതോടെ ഇന്നലെ പത്തോളം ട്രെയിനുകളാണ് വൈകിയത്. കേബിൾ മുറിച്ച സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആർപിഎഫ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നതിനിടെ റെയിൽവെ ട്രാക്കിന് സമീപത്തായി സംശയാസ്പദമായ രീതിയിൽ മനോവർ അലിയെ കാണുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഇയാളിൽ നിന്ന് കേബിളിന്റെ ഒരു ഭാഗം കണ്ടെത്തി. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്രിക്കടയിൽ നടത്തിയ പരിശോധനയിൽ ബാക്കി ഭാഗവും കണ്ടെത്തി.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…