കാസര്‍ഗോഡ് : ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസും യാത്രയ്ക്കിടെ പരസ്പരം ‘കണ്ടുമുട്ടിയ’ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ച് ദക്ഷിണറെയില്‍വേ. കാസര്‍ഗോഡു നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ദക്ഷിണറെയില്‍വേ സാമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും ഇടയില്‍വെച്ചാണ് തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസും(20634) പുതിയ കാസര്‍ഗോഡ് – തിരുവനന്തപുരം(02631) വന്ദേഭാരത് എക്‌സ്പ്രസും ഇരുദിശകളിലേക്കും കടന്നുപോയത്.
ആലപ്പുഴ വഴിയുള്ള പുതിയ കാസര്‍ഗോഡ് -തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് അടക്കം ഒന്‍പത് വന്ദേഭാരത് സര്‍വീസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. ഉദ്ഘാടനദിവസമായ ഞായറാഴ്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്‌പെഷ്യല്‍ സര്‍വീസാണ്. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്്ണദാസ് എന്നിവരുൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു. ഒപ്പം മന്ത്രി വി അബ്ദുൾ റഹിമാനും രാജ് മോഹൻ ഉണ്ണിത്താൻ എം പിയും പങ്കെടുത്തിരുന്നു.കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുളള ആദ്യ യാത്രയിൽ വിദ്യാർത്ഥികളുൾപ്പെടെയുളള തിരഞ്ഞടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്. ഫ്‌ളാഗ് ഓഫ് ദിനത്തിൽ കായംകുളം, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുളള മൂന്ന് സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പുണ്ട്. ട്രെയിനിന്റെ സാധാരണ സർവീസ് ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് തുടങ്ങും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍ഗോഡു നിന്നും സര്‍വീസ് നടത്തും.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…