Celebrity

വിദേശ അധിനിവേശം സമ്മാനിച്ച പേരിൽ നിന്ന് രാഷ്ട്രത്തിനു മോചനം, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റണമെന്ന് താൻ രണ്ടുവർഷം മുന്നേ ആവശ്യപ്പെട്ടിരുന്നു, ഉറച്ച പിന്തുണയുമായി കങ്കണാ രണാവത്ത്!

ഇന്ത്യയുടെ പേര് മാറ്റുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്കിടയിൽ പ്രതിക്കരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. രണ്ട് വർഷം മുമ്പ് ‘ഇന്ത്യ’ എന്ന പേര് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി പറയുന്നു. അന്ന് അന്താരാഷ്ട്ര മാദ്ധ്യമത്തിൽ വന്ന വാർത്തയ്ക്ക് ഒപ്പമായിരുന്നു കങ്കണയുടെ പ്രതികരണം.

2021ൽ ആണ് ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നത്. “ചിലർ അതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു..എല്ലാവർക്കും അഭിനന്ദനങ്ങൾ!! അടിമ നാമത്തിൽ നിന്ന് മോചിതനായി…ജയ് ഭാരത്”, എന്നാണ് സ്ക്രീൻ ഷോട്ടിനൊപ്പം കങ്കണ കുറിച്ചത്.

അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകൾ. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി 20 ഉച്ചകോടിയുടെ വിരുന്നിൽ ഉൾപ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണകത്തിൽ ‘പ്രസിഡൻ്റ് ഓഫ് ഭാരത്’ എന്നായിരുന്നു പരാമർശിച്ചിരുന്നത്. എന്നാൽ പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരായ നീക്കമെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വിവാദങ്ങൾക്കിടെ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്നാണ് കുറിച്ചിരിക്കുന്നത്.

anaswara baburaj

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

3 mins ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

31 mins ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

46 mins ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

1 hour ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

2 hours ago