യുഎഇ: പുതിയ വിസ നിയമങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ഗോള്‍ഡന്‍ വിസയടക്കം നിലവിലുള്ള വിസകളില്‍ ഇളവുകള്‍ വരുത്തിയതിനൊപ്പം പുതിയ വിസകളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിൽ വിസ നിയമം പ്രാബല്യത്തില്‍ വരും. ആഗോള പ്രതിഭകളെയും വിദഗ്ധ തൊഴിലാളികളെയും ആകര്‍ഷിക്കാനും നിലനിര്‍ത്താനും, തൊഴില്‍ വിപണിയുടെ മത്സരക്ഷമതയും വഴക്കവും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് യുഎഇയുടെ ഈ പുതിയ നടപടികള്‍. ഗ്രീന്‍ വിസയാണ് ഇതില്‍ ഏറ്റവും പ്രധാനം. സ്‌പോണ്‍സറില്ലാതെ അഞ്ചുവര്‍ഷം യുഎഇയില്‍ ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. ഒപ്പം തന്നെ വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ആദരമായി കൊണ്ടുവന്ന പത്തുവര്‍ഷ കാലാവധിയുള്ള ഗോള്‍ഡന്‍ വിസയില്‍ കാര്യമായ മാറ്റങ്ങൾ യുഎഇ വരുത്തിയിട്ടുണ്ട്.
ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഇനി പ്രായപരിധിയില്ലാതെ ഭാര്യയും മക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഗാര്‍ഹിക ജോലിക്കാരെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിച്ചു. ഇവര്‍ നിശ്ചിതകാലം യുഎഇയില്‍ തങ്ങണമെന്ന നിബന്ധന ഒഴിവാക്കി. കൂടാതെ എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാകില്ല. റെസിഡന്റ് വിസക്കാര്‍ ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകുമെന്ന നിയമം ഇവര്‍ക്ക് ബാധകമായിരിക്കില്ല. ഗോള്‍ഡന്‍ വിസയുള്ളയാള്‍ മരിച്ചാല്‍ വിസ കാലാവധി കഴിയുന്നതുവരെ അവരുടെ കുടുംബത്തിന് യുഎഇയില്‍ കഴിയാം.
നിക്ഷേപകര്‍, സംരംഭകര്‍, അസാധാരണ പ്രതിഭകള്‍, ശാസ്ത്രജ്ഞര്‍, പ്രൊഫഷണലുകള്‍, മികച്ച വിദ്യാര്‍ത്ഥികള്‍, ബിരുദധാരികള്‍, മാനുഷിക പ്രതിഭകള്‍ തുടങ്ങിയ മേഖലയിലേക്ക് ഗോള്‍ഡന്‍ വിസ വിപുലീകരിച്ചു.
മാത്രമല്ല ആഗോള പ്രതിഭകള്‍, വിദഗ്ധരായ പ്രൊഫഷണലുകള്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവര്‍ക്കായി പുതിയ അഞ്ച് വര്‍ഷത്തെ താമസ വിസയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് കുടുംബ വിസയും യുഎഇ അനുവദിക്കും. റസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്താല്‍ ആറു മാസം വരെ ഇവര്‍ക്ക് രാജ്യത്ത് താമസിക്കാനും അനുമതിയുണ്ട്. സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ വിദഗ്ദ്ധരായ ജീവനക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെ താമസം അനുവദിക്കുന്നതാണ് ഗ്രീന്‍ വിസ. അപേക്ഷകര്‍ക്ക് യുഎഇയില്‍ ഏതെങ്കിലും സ്ഥാപനവുമായി സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം, തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് സ്വയം തൊഴില്‍ അനുമതി നേടണം. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ വേണം. വിദഗദ്ധ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദം. മാസ ശമ്പളം 15,000 ദിര്‍ഹത്തില്‍ കുറയരുത്. കുടുംബത്തെ കൊണ്ടുവരാം. ആണ്‍മക്കളെ 25 വയസുവരെ കൂടെ നിര്‍ത്താം. എന്നാൽ പെണ്‍മക്കള്‍ക്ക് പ്രായപരിധിയില്ല.
അതേസമയം കമ്പനികളുടെ നിക്ഷേപകര്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും ഗ്രീന്‍ വിസ ലഭിക്കും. യുഎഇയില്‍ റിട്ടയര്‍മെന്റ് ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഗ്രീന്‍വിസ യുഎഇ അനുവദിക്കും. രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ക്ക് യുവ പ്രതിഭകളെയും പ്രൊഫഷണലുകളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ പര്യക്ഷേണ പ്രവേശന വിസയും പ്രഖ്യാപിച്ചു. ഇതിന് ഒരു സ്‌പോണ്‍സര്‍ ആവശ്യമില്ല.ഈ വിസയ്ക്കായി ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വ്വകലാശാലകളിലെ പുതിയ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദം. കൂടാതെ പതിവ് ടൂറിസ്റ്റ് വിസയ്ക്ക് പുറമേ, അഞ്ച് വര്‍ഷത്തെ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയും പുതുതായി യുഎഇ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി 90 ദിവസം വരെ രാജ്യത്ത് കഴിയാം. ഒരു വര്‍ഷത്തില്‍ മുഴുവന്‍ താമസ കാലയളവ് 180 ദിവസത്തില്‍ കവിയുന്നില്ലെങ്കില്‍ സമാനമായ കാലയളവിലേക്ക് ഇത് നീട്ടാം.എന്നാൽ ഈ വിസയ്ക്ക് 4,000 ഡോളര്‍ ബാങ്ക് നിക്ഷേപം നിർബന്ധമാണ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…