ദില്ലി : രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും ഏഴ് നഗരങ്ങളിലെ 67 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്. യൂക്കോ ബാങ്കിലെ 820 കോടി രൂപയുടെ IMPS അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 10 നും നവംബർ 13 നും ഇടയിലാണ് യൂക്കോ ബാങ്കിൽ അഴിമതി നടന്നത്.
ഏഴ് സ്വകാര്യ ബാങ്കുകളിലെ ഏകദേശം 14,600 അക്കൗണ്ട് ഉടമകളിലെ IMPS ഇടപാടുകൾ 41,000-ലധികം യൂക്കോ ബാങ്ക് അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടുകളിൽ തെറ്റായി ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നു. തന്മൂലം ബാങ്കുകളിൽ നിന്ന് യൂക്കോ ബാങ്ക് അക്കൗണ്ടുകളിലേക്ക് 820 കോടി രൂപ ക്രെഡിറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കി.
കഴിഞ്ഞദിവസവും രാജസ്ഥാനിലും മഹാരാഷ്ട്രയിലും സിബിഐ റെയ്ഡ് നടന്നിരുന്നു. എന്നാൽ ഇതുവഴി പണം ലഭിച്ചതിന് ശേഷം തിരികെ നൽകാതെ പിൻവലിച്ചവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇപ്പോൾ നടക്കുന്നത് റെയ്ഡിന്റെ രണ്ടാം ഭാഗമാണെന്നും സിബിഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ കൊൽക്കത്തയിലും മംഗലാപുരത്തും യൂക്കോ ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് 13 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, ജോധ്പൂർ, ജയ്പൂർ, ജലോർ, നാഗൗർ, ബാർമർ, ഫലോഡി, പൂനെ തുടങ്ങി നിരവധി നഗരങ്ങളിലായി നടന്ന റെയ്ഡിൽ 40 ടീമുകളിലായി രാജസ്ഥാൻ പോലീസിൽ നിന്നുള്ള 120 പേർ ഉൾപ്പെടെ 330 പോലീസുകാർ പങ്കെടുത്തു. തെരച്ചിലിനിടയിൽ, യൂക്കോ ബാങ്കുമായും ഐഡിഎഫ്‌സിയുമായും ബന്ധപ്പെട്ട ഏകദേശം 130 രേഖകളും 43 ഡിജിറ്റൽ ഉപകരണങ്ങളും (40 മൊബൈൽ ഫോണുകൾ, 2 ഹാർഡ് ഡിസ്‌കുകൾ, 1 ഇൻ്റർനെറ്റ് ഡോംഗിൾ എന്നിവയുൾപ്പെടെ) ഫോറൻസിക് വിശകലനത്തിനായി പിടിച്ചെടുത്തു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…