Crime-Udaypur
ഉദയ്പൂർ: അദ്ധ്യാപകരായ കമിതാക്കളെ പശ ഒഴിച്ച് കൊലപ്പെടുത്തിയ പൂജാരി പിടിയിൽ. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് ദാരുണ സംഭവം നടന്നത്. ഭധവി ഗുഡാഹിലെ ഇച്ഛാപൂർണ ഷെഷ്‌നാഗ് ഭാവ്‌ജി ക്ഷേത്രത്തിലെ പൂജാരി ഭലേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ എട്ടുവർഷമായി പ്രദേശത്ത് താമസിക്കുകയാണ്. ഉദയ്‌പൂരിലെ കെലാബവാദി വനപ്രദേശത്തായി യുവതിയുടെയും യുവാവിന്റെയും നഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് പൂജാരി പിടിയിലായത്. പ്രത്യേക പൂജയുടെ പേരിലായിരുന്നു ഇയാൾ കമിതാക്കളെ കൊലപ്പെടുത്തിയത്.
നവംബർ 15നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.സർക്കാർ അദ്ധ്യാപകരായ രാഹുൽ മീന (30) സോനു കൻവർ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ജാതിവ്യത്യാസമായതിനാൽ ദുരഭിമാന കൊലയെന്നായിരുന്നു തുടക്കത്തിൽ പോലീസ് കരുതിയിരുന്നെങ്കിലും പിന്നീടാണ് സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൂജാരി ഭലേഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്യലിൽ ഇയാൾ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തത്.
സോനു കൻവാറിന്റെയും രാഹുൽ മീണയുടെയും ബന്ധുക്കൾ ഈ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു. ക്ഷേത്രദർശനത്തിനിടെയാണ് അദ്ധ്യാപകർ തമ്മിൽ സൗഹൃദത്തിലാകുന്നതും, പിന്നീട് പ്രണയത്തിലായതും. സോനുവുമായുള്ള ബന്ധത്തെത്തുടർന്ന് രാഹുൽ സ്വന്തം ഭാര്യയുമായി വഴക്കിടുന്നത് പതിവായി. ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യ പൂജാരിയോട് സഹായമഭ്യർത്ഥിച്ചു. ഇതിനിടെ സോനുവുമായി പൂജാരിയും അടുത്തിരുന്നു. ഈ ബന്ധം തകർക്കാൻ രാഹുൽ സോനുവുമായി അടുപ്പത്തിലാണെന്ന വിവരം പൂജാരി അറിയിച്ചു. ഇരുവരുടെയും ബന്ധം വീട്ടിൽ അറിഞ്ഞതോടെ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് കമിതാക്കൾ ഭീഷണിപ്പെടുത്തി.
ഭക്തർക്കിടയിൽ ഉണ്ടാക്കിയ പേരും ഐഡന്റിറ്റിയും നശിപ്പിക്കുമെന്ന ഭയം മൂലം ഇരുവരെയും കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി അമ്പതോളം ഫെവിക്വിക്ക് കടയിൽ നിന്ന് വാങ്ങി കുപ്പിയിൽ സൂക്ഷിച്ചു. ശേഷം പ്രത്യേക പൂജയുടെ പേരിൽ ഇരുവരെയും നവംബർ 15ന് ഒറ്റപ്പെട്ട വനപ്രദേശത്ത് എത്തിക്കുകയും, ഇരുവരെയും നഗ്നരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കണ്ണിലും, ശരീരത്തിലേയ്ക്കും ഫെവിക്വിക്ക് ഒഴിച്ചു. പശ വീണതോടെ ഇരുവരുടെയും ശരീരം പരസ്പരം ഒട്ടിപ്പിടിച്ചു. ആളുകൾ ഇരുവരുടെയും മൃതശരീരം ഇങ്ങനെ കണ്ടെത്തിയാൽ തനിക്ക് രക്ഷപെടാൻ ആകുമെന്ന വിശ്വാസത്തിലായിരുന്നു ക്രൂരകൃത്യം ഇങ്ങനെ പ്ലാൻ ചെയ്തത്. പശ വീണ് ഒട്ടിപ്പിടിച്ച ശരീരം വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങൾക്ക് ഗുരുതരമായി മുറിവേറ്റുവെന്നും വേർപ്പെട്ടുപോയെന്നും പോലീസ് പറയുന്നു. ഇതിനിടെ പൂജാരി രാഹുലിന്റെ കഴുത്തറുക്കുകയും സോനുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടെ പൊലീസ് പ്രദേശത്തെ 50 സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ഇരുന്നൂറോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ത്രികോണ പ്രണയത്തിന്റെ സാദ്ധ്യത അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…