India

ഉദ്ധവ് താക്കറേ വർഷയിൽ നിന്ന് മാതോശ്രീയിലേക്ക് മടങ്ങി; ഇത് ആത്മാർത്ഥമായ പ്രായശ്ചിത്തമോ??

വിമതശബ്ദം ഉയർന്ന് പിന്തുണ നഷ്ടപ്പെട്ട ശിവ സേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേ ഇന്നലെ തന്റെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്ന് തിരികെ മാതോശ്രീ യിൽ എത്തിയിരിക്കുന്നു. ഒരു കാലത്ത് മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ രാഷ്ട്രീയ തരംഗങ്ങളുടെ പ്രഭവ സ്ഥാനമായിരുന്നു മാതോശ്രീ. ശിവസേന സ്ഥാപകഅധ്യക്ഷൻ ബാൽ താക്കറേ എന്ന ബാലാസാഹേബിന്റെ വസതി. ഈ രാഷ്ട്രത്തിന്റെ സംസ്കാരത്തിലും ദേശീയതയിലും വെള്ളം ചേർക്കാതെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ആകുലതകളും ഏറ്റെടുത്ത ബാലാസാഹിബിന്റെ പ്രത്യയ ശാസ്ത്രം ജനഹൃദയങ്ങൾ ഏറ്റുവാങ്ങി. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ ഒരു പുണ്യക്ഷേത്രത്തിനു സമാനമാണ് മാതോശ്രീ. ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളിലും മാതോശ്രീയിൽ നിന്ന് ബാലാസാഹിബ് പറയുന്നതെന്തെന്ന് രാജ്യം കാതോർത്തിരുന്ന കാലമുണ്ടായിരുന്നു. ജനപിന്തുണയർജ്ജിച്ച് ശിവസേന 1996 ൽ അധികാരത്തിലെത്തിയപ്പോഴും ബാലാസാഹിബ് മാതോശ്രീ യിൽ നിന്ന് അധികാരത്തിനു പുറകെ പോയില്ല. മുഖ്യമന്ത്രിയായത് മനോഹർ ജോഷി.

പാർട്ടിയുടെ 56 വർഷത്തെ ചരിത്രത്തിൽ വിമത ശല്യം നേരിടുന്നത് ഇത് നാലാം തവണ. മൂന്നുതവണയും പാർട്ടി പ്രതിസന്ധിയിലായത് ബാലാസാഹിബിന്റെ കണ്മുന്നിൽ തന്നെയായിരുന്നു. പക്ഷെ ഇത്തവണ പാർട്ടി നേരിടുന്ന പ്രതിസന്ധി പ്രത്യയശാസ്‌ത്രപരമാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്ത പാർട്ടി, കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തെയും അഴിമതി രാഷ്ട്രീയത്തെയും പല്ലും നഖവും ഉപയോഗിച്ച് എതിർത്ത പാർട്ടി ബിജെപി യുമായി വർഷങ്ങളുടേ ബാന്ധവമുള്ള പാർട്ടി ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി പദത്തിന് വേണ്ടി ഒരേ വിചാരധാരയിൽ പ്രവർത്തിച്ചിരുന്ന ബിജെപിയെ തള്ളിമാറ്റി എന്നും മാതോശ്രീ യുടെ ഒരു വെളിപാടകലെ മാത്രം സ്ഥാനമുണ്ടായിരുന്ന കോൺഗ്രസിനും NCP ക്കും ഒപ്പം കൂടിയ നിമിഷം തുടങ്ങിയ പ്രതിസന്ധിയാണിത്. ബാലാ സാഹിബിന്റെ ശിവസൈനികർക്ക്,അദ്ദേഹത്തിൻ്റേ ജൻമാഭിലാക്ഷമായ അയോദ്ധ്യയിലേ രാമക്ഷേത്രത്തിൻ്റേ ശിലാകർമ്മത്തിലും മനസറിഞ്ഞൊന്ന് സന്തോഷിക്കാൻ കൂച്ച് വിലങ്ങ് വരുന്നൊരു രാഷ്ട്രിയ ബാന്ധവത്തിലേക്ക് വകതിരിവില്ലാത്ത ഉദ്ധവ് താക്കറയും മകനും സഞ്ജയ്റാവത്ത് എന്ന അപ്പക്കഷ്ണകൊതിയൻ്റേ വാക്കും കേട്ട് ചെന്ന് ചാടിയതോടേ ശിവസേനയുടേ ആത്മാവിന് മുറിവേറ്റു…ബാലാസാഹിബിന് ശേഷം മഹാരാഷ്ട്രയുടേ രാഷ്ട്രിയ വിളനിലത്തിൽ ഒരേ ചിന്താസരണിയുള്ള സംഘപരിവാരവും ശിവസേനയും പരസ്പരം യോജിച്ചും ഒറ്റയ്ക്കും മൽസരിച്ചപ്പോൾ…
സംഘപരിവാരത്തിൻ്റേ സംഘടന സംവിധാനവും പ്രചാരക രാഷ്ട്രിയവും ബിസിനസ്സ് ലോബികളേ നിയന്ത്രിക്കാൻ വേണ്ടി മാത്രം അഹോരാത്രം പണിപ്പെടുന്ന ശിവസേനയുടേ രാഷ്ട്രിയത്തേ കടത്തി വെട്ടി ശിവസൈനികരേയും സംഘപരിവാർ പാളയത്തിലെത്തിച്ചു..
അതോടേ ശിവസേനയുടേ അപ്രമാധിത്യം ബി ജെ പി പങ്കിട്ടെടുത്തു ശിവസേനയേക്കാൾ മുന്നിലായി…ഇവിടെ തുടങ്ങിയ അസൂയ രാഷ്ട്രിയവും രാജ് താക്കറേയും ഉദ്ധവ്താക്കറേയും തമ്മിലുള്ള വൈരവും,ബിസിനസ്സ് ലോബികളുമായുള്ള അനാവിശ്യ ഡീലുകളും ബോളിവുഡിൻ്റേയും മയക്കുമരുന്ന് ലോബികളുമായുള്ള അവിശുദ്ധബന്ധങ്ങളും ദാവൂദ് ബാക്കിവെച്ച അധോലോക സന്തതികളുമായുള്ള നീക്കുപോക്കുകളും…
പുതുതലമറയേ ശിവസേനയിൽ നിന്ന് കാര്യമായി അകറ്റി..ബാലാ സാഹിബ് ഉണ്ടായിരുന്നേൽ പട്ടും വളയും വാളും നൽകി സ്വീകരിക്കേണ്ട നരേന്ദ്രമോദി സർക്കാരിൻ്റേ പല തീരുമാനങ്ങൾക്കും യാതൊരു ഉളിപ്പും ഇല്ലാതേ ഉദ്ധവ്താക്കറെ ഉവൈസിയേക്കാൾ മോശമായി പ്രതികരിച്ചതോടേ…
സ്വന്തം പക്ഷത്തെ നിയമസഭാ സാമാജികരും വലഞ്ഞു,ഉപദേശിച്ചിട്ടും ഗതിയില്ലാതായി…

ഈ ഗതി ശിവസേനയ്ക്ക് വരുമെന്ന് ജുഹൂ ബീച്ചിലേ പ്രാവുകൾ പോലും അന്നേ കുറുകിയതാണ്…
ആ അവസരത്തിന് രാഷ്ട്രിയപരമായി ബി ജെ പി ആക്കം കൂട്ടും എന്നറിഞ്ഞിട്ടും ഉദ്ധവ് താക്കറേ എന്ന മരമണ്ടൻ പൊട്ടക്കുളത്തിൽ തവള രാജാവ് എന്നകണക്കേ മുന്നോട്ട് പോയി…
അവസാനം ഒരു കൂറുമാറ്റ നിയമം പോലും എടുത്ത് വീശാൻ കഴിയാതേ മഹാപ്രതാപശാലിയാരു അച്ഛൻ്റെ മകൻ തെരുവിൽ നഗ്നനായി നിൽക്കുന്നു…
സത്വം മറന്ന് യോജിക്കുന്നതൊക്കേയും ചിത്തം പണയപെടുത്തി ജീവിക്കേണ്ടി വരുമെന്ന സത്യം ശിവസേനയേ നോക്കിപഠിക്കണം..അധികാരത്തിന്റെ മത്തുപിടിപ്പിക്കുന്ന ലഹരിയുടെ ഗന്ധമുള്ള വർഷയിൽ നിന്ന് ആദർശത്തിന്റെ കൂടാരമായ മാതോശ്രീയിലേക്കുള്ള മടക്കം ചെയ്തുപോയ തെറ്റിന്റെ ആത്മാർത്ഥമായ പ്രായശ്ചിത്തമാണെങ്കിൽ ബലാസാഹിബിന്റെ ഓർമ്മകൾ തുടിക്കുന്ന ഓരോ ശിവസൈനികന്റെയും ഹൃദയം ഒരുപക്ഷെ സന്തോഷിച്ചേക്കും.

Anandhu Ajitha

Recent Posts

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

1 hour ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

1 hour ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

2 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

2 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

2 hours ago

ഐശ്വര്യം ചോര്‍ന്നുപോകുന്ന അഞ്ച് വഴികള്‍ | SHUBHADINAM

വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…

2 hours ago