Kerala

സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയിൽ പ്രതിഷേധം ; ഏപ്രിൽ ഒന്നിന് യുഡിഎഫ് കരിദിനം ആചരിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയിൽ ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി യു ഡി എഫ്. ഏപ്രിൽ ഒന്നിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിക്കും.സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാക്കുകൾ വെറും പാഴ്വാക്കുകൾ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യു ഡി എഫിന്റെ പ്രതിഷേധം. മുഴുവൻ പഞ്ചായത്തിലും പകൽസമയത്ത് പന്തം കൊളുത്തി പ്രതിഷേധിക്കാൻ യുഡിഎഫ് കൺവീനർ എംഎം ഹസൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയർത്തും.

ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളയൽ സമരം നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. മേയ് മാസത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം. ആഘോഷ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തേയും കുറിച്ച് കുറ്റപത്രം സമർപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയാനാണ് തീരുമാനം.

Anusha PV

Recent Posts

മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ! കേസെടുക്കേണ്ടി വന്നത് കോടതി ഇടപെടലില്‍

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്…

14 mins ago

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു; ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ശക്തം

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രതയിൽ. ആക്രമണം നടത്തിയ ഭീകരർക്കായി…

18 mins ago

‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി; മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ല’; സ്മൃതി ഇറാനി

ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ…

45 mins ago

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം! ശക്തമായ തിരമാല റോഡിലേക്ക് കയറി,വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം: കള്ളക്കടല്‍പ്രതിഭാസത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ഉയർന്ന തിരമാല റോഡിലേക്ക് കയറി.കടലാക്രമണത്തെതുടര്‍ന്ന്…

55 mins ago