Featured

ഭക്തന് ദർശനം നല്കാൻ ഭിത്തി പൊളിച്ച വിഗ്രഹം; ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ

ഭക്തന് ദർശനം നല്കാൻ ഭിത്തി പൊളിച്ച വിഗ്രഹം; ഉഡുപ്പിയിലെ കൃഷ്ണനിങ്ങനെ | Udupi Krishna Temple

കര്‍ണ്ണാ‌ടകയിലെ പ്രസിദ്ധ തീര്‍ത്ഥാ‌ടന കേന്ദ്രമായ ഉ‍ഡുപ്പി (Uduppi Temple History) മലയാളികളുടെ ആശ്രയ കേന്ദ്രം കൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ഹൈന്ദവ താത്ത്വിക സമ്പ്രദായമായ ദ്വൈതത്തിന്റെ ആചാര്യനായിരുന്നു ഇദ്ദേഹം.

ദ്വൈതത്തിന്‍റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായി വിശ്വസിക്കപ്പെടുന്ന ഇവി‌‌ടെ വിഷ്ണുവിനും ആത്മാക്കള്‍ക്കും എല്ലാം സ്വതന്ത്ര്യവും തനതുമായ അസ്ഥിത്വം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. സംസ്കൃതത്തിലെ ഉഡു, പാ എന്നീ രണ്ട് വാക്കുകള്‍ ചേരുന്നതാണ് ഉഡുപ്പി ആയതെന്നാണ് വിശ്വാസം. 

പണ്ട് തനിക്കു ലഭിച്ച ഒരു ശാപത്തില്‍ നിന്നും മോക്ഷം ലഭിക്കുവാനായി ചന്ദ്രന്‍ ഇവിടെയെത്തി ശിവനോ‌ട് പ്രാര്‍ത്ഥിച്ചുവത്രെ. ചന്ദ്രന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ശിവന്‍ പ്രത്യക്ഷപ്പെ‌ട്ട് ശിവലിംഗത്തിന്റെ രൂപത്തില്‍ അനുഗ്രഹിക്കുകയും ചെയ്തു. ആ ശിവലിംഗം ഇവിടെ ചന്ദ്രമൗലേശ്വര ക്ഷേത്രത്തില്‍ കാണാം. അങ്ങനെ ചന്ദ്രന്‍ പ്രാര്‍ത്ഥിച്ച ഇ‌ടമാണ് ഉഡുപ്പി ആയതെന്നാണ് വിശ്വാസം.

admin

Recent Posts

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

46 mins ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

1 hour ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

1 hour ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

2 hours ago