ranjith-murder-case-investigation-update
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത് ശ്രീനിവാസനെ (Ranjith Srinivasan Murder) വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. എസ്ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. അതോടൊപ്പം അക്രമികൾ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്കിൽ ചോരക്കറ കണ്ടെത്തിയതായി ഉന്നത വൃത്തങ്ങൾ പറയുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതുവരെ അറുപതോളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ബിജെപി നേതാവിന്റെ കൊലപാതകം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടും യഥാർത്ഥ പ്രതികളെ പിടികൂടാൻ സാധിക്കാത്ത പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്. കേസിൽ 12 ഓളം പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എംപിമാർ, എംഎൽഎമാർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുക്കും.
സർവ്വകക്ഷി യോഗത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ജില്ലയിൽ നിരോധനാജ്ഞ തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. അതേസമയം ഇന്നലെയാണ് യോഗം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തുവരികയായിരുന്നു. രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാര സമയത്താണ് യോഗം വച്ചിരുന്നത്. ഒടുവിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…