പ്രതീകാത്മക ചിത്രം
റഷ്യയുടെ കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് സൈനിക വിന്യാസം നടത്തി യുക്രെയ്ൻ. റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്കിൽ കടന്നു കയറിയ യുക്രെയ്ൻ അവിടെ സൈനിക ഓഫീസ് തുറന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അതിർത്തിയിൽ നിന്ന് കുര്‍ക്‌സ് മേഖല ഉൾക്കൊളളുന്ന 50 കിലോമീറ്റര്‍ ഉള്ളിലേക്ക് യുക്രെയ്ൻ സൈന്യം കടന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളടക്കം 1150 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിനോടകം സൈന്യം നിയന്ത്രണത്തിലാക്കി എന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ബെല്ഗൊരരോദ് മേഖലയില്‍ യുക്രെയ്ൻ സൈന്യം എത്തിയതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറ്റുമുട്ടൽ കനക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ഒന്നര ലക്ഷത്തോളം റഷ്യക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട്. കുർസ്ക് മേഖലയിലെ സെയ്ം നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ പാലം യുക്രെയ്ൻ തകർത്തതായി റഷ്യ ആരോപിച്ചു. അവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടെ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു.
അതേസമയം റഷ്യൻ പ്രദേശങ്ങൾ പിടിച്ചടക്കാന്‍ താത്പര്യമില്ലെന്നും സമാധാന ചർച്ചകൾക്കായി റഷ്യയ്ക്കു മേല്‍ സമ്മർദം ചെലുത്താനാണ് ആക്രമണം നടത്തുന്നതെന്നുമാണ് യുക്രെയ്ന്റെ വാദം
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…