ഉക്രെയിൻ- രാജ്യത്തിൻ്റെ തെക്ക് ഭാഗത്ത് വെള്ളിയാഴ്ച മൂന്ന് റഷ്യൻ ജെറ്റ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഉക്രൈൻ സൈന്യം അറിയിച്ചു. മൂന്ന് സു-34 ഫൈറ്റർ ബോംബറുകൾ കെർസൺ മേഖലയിൽ വെടിവച്ചിട്ടതായാണ് ഉക്രേനിയൻ വ്യോമസേന അവകാശപ്പെടുന്നത്.
യുദ്ധത്തിൽ തകർന്ന പ്രദേശമായ ഖേർസൺ മേഖലയിലാണ് ബോംബർ വിമാനങ്ങൾ തകർത്തിട്ടതെന്ന് യുക്രെയിൻ പ്രസിഡൻ്റ് സെലെൻസ്‌കിപറഞ്ഞു വിമാനങ്ങൾ താഴെയിറക്കിയ സൈനികർക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാൽ, യുദ്ധവിമാനങ്ങൾ തകർന്നതിനെ കുറിച്ച് ഇതേവരെ മോസ്കോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡിനിപ്രോ നദിയുടെ ഭാഗത്തുള്ള ഉക്രേനിയൻ സ്ഥാനത്ത് ഗ്ലൈഡ് ബോംബുകൾ വീഴ്ത്താൻ വിമാനങ്ങൾ ഉപയോഗിച്ചിരിക്കാമെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ നിഗമനം.
2022 ഫെബ്രുവരിയിൽ മോസ്കോയുടെ പൂർണ്ണ തോതിലുള്ള അധിനിവേശത്തെത്തുടർന്ന് റഷ്യൻ സൈന്യത്തിനെതിരെ പോരാടുന്നത് തുടരുന്നതിനാൽ ഉക്രെയ്ൻ വെടിമരുന്ന് ക്ഷാമം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. .
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…