ഉമാ ഭാരതി ഇനി ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ

ദില്ലി :ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആയി കേന്ദ്രമന്ത്രി ഉമ ഭാരതിയെ നിയമിച്ചു. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ ഭാരതി കേന്ദ്രനേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമാ ഭാരതിയെ നിയമിക്കാന്‍ തീരുമാനമായത്.

ഇതിന് പുറമെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 48 സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൂടി പുറത്തിറക്കി. നാലാംഘട്ട പട്ടികയാണ് പുറത്തിറക്കിയത്. നിലവില്‍ 286 സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിച്ചത്. ജാര്‍ഖണ്ഡിലെ ഖുണ്ഡിയില്‍ അര്‍ജുന്‍ മുണ്ഡെയും ഹസാരിബാഗില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും മത്സരിക്കും.

സനോജ് നായർ

Recent Posts

മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; മൂന്ന് കുടുംബങ്ങളില്‍നിന്നായി തട്ടിയെടുത്ത് 25.000 രൂപ; നാല് പേർ പിടിയിൽ

ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28),…

41 mins ago

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത്…

50 mins ago

ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി വോട്ട് ചെയ്യൂ; രാജ്യത്തെ ഓരോ ജനങ്ങളും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന സന്ദേശം നൽകി നിതിൻ ഗഡ്കരി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ രാജ്യത്തെ ഓരോ ജനങ്ങളും അവരുടെ സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്രമന്ത്രി നിതിൻ…

1 hour ago

ഹോസ്റ്റൽ ശുചിമുറിയിലെ പ്രസവം; 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് അറിയിച്ച് കുഞ്ഞിന്റെ…

1 hour ago

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി…

2 hours ago

‘നിങ്ങളെ പോലെ തന്നെ ഞാനും എന്റെ നൃത്തം നന്നായി ആസ്വദിച്ചു, ഇത്തരം സർഗ്ഗാത്മക കഴിവുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു’; സോഷ്യൽ മീഡിയയിൽ സ്വന്തം സ്പൂഫ് വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള പല മീമുകളും സ്പൂഫ് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ രണ്ട്…

2 hours ago