ദില്ലിയിൽ പൊട്ടിത്തെറിച്ച ഭീകരൻ ഉമർ മുഹമ്മദ്
ദില്ലിയിൽ പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കൾ ഭീകരൻ ഉമർ മുഹമ്മദ് കൂട്ടിയോജിപ്പിച്ചത് ചെങ്കോട്ടയ്ക്ക് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിൽ വച്ചെന്ന് കണ്ടെത്തൽ. സിസിടിവി ദൃശ്യനാഗലിൽ സുനെഹ്‌രി മസ്ജിദിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽ കാറിൽ നിന്ന് ഇറങ്ങാതെ മൂന്ന് മണിക്കൂറോളം ഭീകരൻ ചെലവഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഭീകരൻ ഇത്രയും നീണ്ട സമയം എന്താണ് ചെയ്തത് എന്നതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. ചെങ്കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ തന്നെ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാൽ തിങ്കളാഴ്ച ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്ന കാര്യം ഉമറിന് അറിയില്ലായിരുന്നു. പാര്‍ക്കിങ് സ്ഥലവും ഏറെക്കുറേ വിജനമായിരുന്നു. ഇതോടെ പാര്‍ക്കിങ് സ്ഥലത്ത് സ്‌ഫോടനം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നവംബര്‍ പത്താംതീയതി ഉച്ചകഴിഞ്ഞ് 3.19-ന് ഉമര്‍ പാര്‍ക്കിങ്ങിലേക്ക് കാറോടിച്ച് കയറുന്നതും വൈകുന്നേരം 6.28-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏകദേശം 6.52-നാണ് സ്‌ഫോടനം നടന്നത്. രാവിലെ ദില്ലിയിൽ എത്തിയശേഷം തന്റെ കൂട്ടാളികളുമായി ഉമര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആക്രമണം എവിടെ നടത്തണം എന്നതു സംബന്ധിച്ച ചര്‍ച്ചയായിരിക്കണം ഇവര്‍ തമ്മില്‍ നടന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഓള്‍ഡ് ദില്ലിയിലേക്ക് കടക്കുന്നതിന് മുൻപ് മയൂര്‍വിഹാറിലൂടെയും കൊണാട്ട് പ്ലേസിലൂടെയും ഉമര്‍ സഞ്ചരിച്ചിരുന്നു. പിന്നാലെയാണ് പിന്നീടാണ് തിരക്കേറിയ സുഭാഷ് മാര്‍ഗില്‍ സ്‌ഫോടനം നടത്താന്‍ ഉമറും സംഘവും തീരുമാനിച്ചത്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…