International

യുഎൻ രക്ഷാസമിതി അംഗത്വം:2028-29 വർഷത്തേക്കുള്ള അംഗത്വ തെരഞ്ഞെടുപ്പിന് പേര് നൽകി ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര രക്ഷാ സമിതി അംഗങ്ങളാകാനുള്ള 2028-29 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇന്ത്യ പേര് നൽകി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ മാസം രക്ഷാ സമിതി അദ്ധ്യക്ഷ സ്ഥാനം വീണ്ടും ലഭിച്ച ഇന്ത്യ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചിരുന്നു.

“സ്ഥിരാംഗങ്ങളല്ലാത്ത രാജ്യങ്ങളെ രക്ഷാ സമതിയുടെ 15 അംഗസമിതിയിൽ ഉൾപ്പെടുത്തുന്ന തിരഞ്ഞെടുപ്പിന് ഇന്ത്യ വീണ്ടും പേര് നൽകിയെന്ന സന്തോഷം ഏവരേയും അറിയിക്കുന്നു. 2028-29 കാലയളവിലേയ്‌ക്കാണ് ഇന്ത്യ തിരഞ്ഞെടുക്കാനുള്ള യോഗ്യത കാണിച്ചുകൊണ്ട് പേര് നൽകിയിരിക്കുന്നത്”.
എസ്.ജയശങ്കർ പറഞ്ഞു.

എട്ടു തവണയാണ് ഇന്ത്യ രക്ഷാ സമതിയിൽ അംഗമായി പ്രവർത്തിച്ചിട്ടുള്ളത്. ഈ കാലഘട്ടങ്ങളിലെല്ലാം അന്താരാഷ്‌ട്ര തലത്തിലെ നിർണ്ണായക വിഷയങ്ങളിൽ ഇന്ത്യയ്‌ക്ക് ക്രീയാത്മകമായി ഇടപെടാൻ സാധിച്ചു. നിലവിൽ തുടരുന്ന കാലഘട്ടത്തിലാണ് അന്താരാഷ്‌ട്ര തലത്തിലെ നിരവധി വിഷയങ്ങളിൽ ഇന്ത്യ ലോകശക്തികളെപോലും മറികടന്ന് ശക്തമായ ഇടപെടൽ നടത്തിയത്. സമുദ്ര സുരക്ഷ, ആഗോള ഇസ്ലാമിക ഭീകരത, സമാധാന സേനകളുടെ സുരക്ഷ, സൈബർരംഗത്തും മറ്റ് സുരക്ഷാ മേഖലയിലും സാങ്കേതിക വിദ്യ ശക്തമാക്കൽ എന്നീ വിഷയങ്ങളെല്ലാം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. പല വിഷയ ങ്ങളിലും തുടർപ്രവർത്തനങ്ങളില്ലാത്തതും രക്ഷാസമിതി ചെറുരാജ്യങ്ങളുടെ സുരക്ഷയിൽ വേണ്ടത്ര ശ്രദ്ധിക്കാത്തതും ഇന്ത്യ ഏറെ ഗൗരവത്തോടെയാണ് ചർച്ച ചെയ്തതെന്നും ജയശങ്കർ വിശദീകരിച്ചു

തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ ശബ്ദമായിമാറാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്നും ആഫ്രിക്കൻ രാജ്യങ്ങളുടെ പൊതു നന്മയ്‌ക്കായി ഇന്ത്യ നടത്തിയ എല്ലാ ഇടപെടലിനും ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ ലഭിച്ചെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബർ മാസം ആഗോള ഭീകരതയ്‌ക്കെതിരായ പ്രവർത്തനത്തിൽ ഇന്ത്യയിൽ വെച്ച് നടന്ന സമ്മേളനത്തിലെടുത്ത തീരുമാനങ്ങളുടെ തുടർപ്രവർത്തനവും ഇന്ത്യ രണ്ടു ദിവസമായി നടന്ന ചർച്ചകളിൽ ഊന്നിപ്പറഞ്ഞുവെന്നും ജയശങ്കർ പറഞ്ഞു.

Anandhu Ajitha

Recent Posts

ഗാസയിൽ ഇസ്രായേലിന് പാറാവ് നിൽക്കാൻ പാകിസ്ഥാനോട് ട്രമ്പിന്റെ നിർദേശം! വെട്ടിലായി അസിം മുനീർ !

ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…

6 hours ago

പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു ! മതവികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…

6 hours ago

മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്;തുടർനടപടി സ്റ്റേ ചെയ്ത ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് ഇഡി ; സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നെന്ന് ഏജൻസി

കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…

6 hours ago

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

9 hours ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

10 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

11 hours ago