യശ്വന്ത് വർമ്മ
ദില്ലി : ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെടുത്ത സംഭവത്തിൽ മുൻ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. പണത്തിന്റെ ഉറവിടം വിശദീകരിക്കുന്നതിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ പരാജയപ്പെട്ടുവെന്ന് പാർലമെന്റിൽ സമർപ്പിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടയിലാണ് സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വലിയ തോതിൽ പണം കണ്ടെത്തിയത്. ദില്ലിയിലെ തുഗ്ലക് ക്രസന്റിലുള്ള ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ ലക്ഷക്കണക്കിന് രൂപയുടെ 500 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. എന്നാൽ ഈ പണത്തിന്റെ സാന്നിധ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ ഉടമസ്ഥതയെക്കുറിച്ചോ ഉള്ള ജഡ്ജിയുടെ വിശദീകരണങ്ങൾ തൃപ്തികരമല്ലായിരുന്നുവെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെത്തുടർന്നുള്ള അന്വേഷണത്തിലും വലിയ വീഴ്ചകൾ സംഭവിച്ചതായി സമിതി കുറ്റപ്പെടുത്തി. സ്റ്റോർ റൂമിലെ ഭൗതിക തെളിവുകൾ കൃത്യമായി സൂക്ഷിക്കുന്നതിലോ നിയമപരമായി സീൽ ചെയ്ത് പരിശോധിക്കുന്നതിലോ വീഴ്ച പറ്റി. മുറിയുടെ യഥാർത്ഥ അവസ്ഥ പരിശോധനയ്ക്ക് മുൻപ് തന്നെ മാറ്റപ്പെട്ടിരുന്നു. പിന്നീട് നോട്ടുകൾ അപ്രത്യക്ഷമായതോ ലഭ്യമല്ലാതായതോ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ലെന്നും തെളിവുകൾ സംരക്ഷിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, ജഡ്ജി നേരിട്ടാണ് പണം മാറ്റിയതെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 22-ന് നൽകിയ മറുപടി ഉൾപ്പെടെ പണത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ജസ്റ്റിസ് വർമ്മ നൽകിയ വിശദീകരണങ്ങൾ തികച്ചും തൃപ്തികരമല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ സത്യസന്ധതയും സുതാര്യതയും സ്ഥാപനപരമായ ഉത്തരവാദിത്തബോധവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് കടുത്ത ഭാഷയിൽ വിമർശിക്കുന്നു. റിപ്പോർട്ടിൽ അന്വേഷണത്തിനിടയിലെ വാക്കാൽ ഉള്ള തെളിവുകളും രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആഭ്യന്തര സമിതിയും പണം കണ്ടെത്തിയ സ്റ്റോർ റൂമിന്റെ പൂർണ്ണ നിയന്ത്രണം ജസ്റ്റിസ് വർമ്മയ്ക്കായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. വിവാദത്തെത്തുടർന്ന് ദില്ലി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ട അദ്ദേഹത്തിനെതിരെ പാർലമെന്റ് ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വെക്കുകയാണുണ്ടായത്.
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…