India

ശത്രുവിനെ നേരിടുന്നതിൽ അസാമാന്യ കഴിവ്! കരുത്ത് പകരാൻ ‘അപ്പാച്ചെ ഹെലികോപ്റ്ററുകൾ’ എത്തുന്നു; വരുന്ന വർഷം വിന്യസിക്കുമെന്ന് സൈന്യം

ദില്ലി: ശത്രുവിനെ നേരിടുന്നതിൽ കരുത്ത് പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകളെ വിന്യസിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. നവീകരണത്തിന്റെ ഭാഗമായാണ് വിവിധ മേഖലകളിൽ കരുത്തുകാട്ടാൻ കഴിവുള്ള ആറ് ഹെവി-ഡ്യൂട്ടി അറ്റാക് ഹെലികോപ്റ്ററുകളെ സൈന്യം വിന്യസിക്കുന്നത്. 2024 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള സമയത്താകും ഇവ വിന്യസിക്കുന്നതെന്നാണ് റിപ്പോർട്ട്.

സ്റ്റിംഗർ എയർ-ടു-എയർ മിസൈലുകൾ, ഹെൽഫയർ ലോംഗ്ബോ എയർ-ടു ഗ്രൗണ്ട് മിസൈലുകൾ, തോക്കുകൾ, റോക്കറ്റുകൾ എന്നിവ കൊണ്ടാണ് അപ്പാച്ചെ ഹെലികോപ്റ്ററുകളെ സജ്ജമാക്കിയിരിക്കുന്നത്. ശത്രുവിനെ നേരിടുന്നതിൽ അസാമാന്യ കഴിവാണ് ഈ ഹെലികോപ്റ്ററുകൾ പ്രകടിപ്പിച്ചിട്ടുള്ളത്. ‘വായുവിലെ ടാങ്കുകൾ’ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

അമേരിക്കൻ ട്വിൻ -ടർബോഷാഫ്റ്റ് ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ. 2020 ഫെബ്രുവരിയിലാണ് 5,691 കോടി രൂപയുടെ കരാർ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുക. 2015-ൽ ഒപ്പുവെച്ച 13,952 കോടി രൂപയുടെ പദ്ധതി പ്രകാരം ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇതുവരെ 22 യുദ്ധവിമാനങ്ങൾ ലഭിച്ചിട്ടുണ്ട്.

വ്യോമക്രാമണത്തെ നേരിടാൻ സൈന്യത്തെ സഹായിക്കാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് കഴിയും. വളരെ ദൂരയുള്ള ശത്രുവിനെ കണ്ടെത്താൻ അപ്പാച്ചെയ്‌ക്കുള്ള കഴിവ് അപാരമാണ്. വായുവിലും ഭൂമിയിലും ഒരേ രീതിയിൽ പ്രതിരോധം തീർക്കാൻ ഈ ഹെലികോപ്റ്ററിന് കഴിയും. പ്രതികൂല കാലാവസ്ഥയിലും രാത്രിയിലുമൊക്കെ പ്രവർത്തിക്കാനുള്ള ശേഷി സൈന്യത്തിന് മുതൽകൂട്ടാകും. വ്യത്യസ്ത ആയുധങ്ങളെ വഹിക്കാനുള്ള ശേഷിയും അപ്പാച്ചെയ്‌ക്കുണ്ട്. സബ്-സിസ്റ്റത്തിന്റെ ഭാഗമായി 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിൻ ഗണ്ണും ഹെലികോപ്റ്ററിലുണ്ട്. 360 ഡിഗ്രിയിൽ കറങ്ങുന്ന ഫയർ കൺട്രോൾ റഡാറും ലക്ഷ്യം കണ്ടെത്തുന്നതിനും രാത്രി കാഴ്ച നൽകാനുമായി ഹെലികോപ്റ്റിന്റെ മുൻവശത്തായി സെൻസർ സ്യൂട്ടുമുണ്ട്.

ഇന്ത്യൻ സായുധ സേന ഉൾപ്പെടുന്ന മൂന്നാമത്തെ ഐക്കൺ ഹെലികോപ്റ്ററാണ് അപ്പാച്ചെ. റോട്ടറും ഐക്കണും ഉൾപ്പെടുന്ന ഹെലികോപ്റ്റുകളെയാണ് ഐക്കൺ ഹെലികോപ്റ്റർ എന്ന് വിളിക്കുന്നത്. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ 156 പ്രചണ്ഡ് ലൈറ്റ് കോംപാക്ട് ഹെലികോപ്റ്ററുകൾ കൂടി തദ്ദേശീയമായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് അപ്പാച്ചെയുടെ വിന്യാസം. പുതിയ സംവിധാനങ്ങൾ രാജ്യത്തെ പ്രതിരോധ മേഖലയ്‌ക്ക് മുതൽകൂട്ടാകും.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

18 mins ago

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

37 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

54 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

2 hours ago