International

ഖാലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; തെളിവ് ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ; കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം അന്വേഷണത്തിന് തിരിച്ചടിയായെന്ന് ഇന്ത്യ

ദില്ലി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ തെളിവ് ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ്കുമാർ വർമ. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. എന്നാൽ കാനഡ ഇതുവരെ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് തെളിവുകൾ നൽകിയിട്ടില്ലെന്ന് സഞ്ജയ്കുമാർ വർമ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശം അന്വേഷണത്തിന് തിരിച്ചടിയായെന്ന് ഇന്ത്യ വിമർശിച്ചു. ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം വിദ്വേഷപരവും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് സഞ്ജയ് കുമാർ വർമ ആരോപിച്ചു.

ഇന്ത്യൻ ഏജന്റുമാർക്ക് നിജ്ജറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ കാനഡ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 26 ഖാലിസ്ഥാൻ ഭീകരർ കാഡനയിൽ നിലവിലുണ്ട്. ഇവരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പട്ടിക ഉൾപ്പെടെ അപേക്ഷ കാനഡയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇതിൽ ഒന്നിൽ പോലും കാനഡ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തെളിവുകൾ ഉണ്ട് എന്ന് കാനഡ അവകാശപ്പെടുന്നത് നയതന്ത്ര ആശയവിനിമയങ്ങൾ തെളിവാക്കി വെച്ചുകൊണ്ടാണ്. എന്നാൽ ഇത് ഒരു കോടതിയിലും തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും നയതന്ത്ര തലത്തിൽ നടക്കുന്ന ആശയവിനിമയം അതിന് അതിന്റേതായ പരിരക്ഷയുണ്ടെന്നും സഞ്ജയ് കുമാർ വർമ വ്യക്തമാക്കി.

anaswara baburaj

Recent Posts

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

12 mins ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

57 mins ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

1 hour ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

1 hour ago

എപിപി അനീഷ്യയുടെ ആത്മഹത്യ; നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് മാതാപിതാക്കൾ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ…

2 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം ; മർദിച്ചത് മാലയിടാനെന്ന വ്യാജേന എത്തിയ സംഘം ; കേസെടുത്ത് പോലീസ്

ദില്ലി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരേ ആക്രമണം. മാലയിടാനെന്ന വ്യാജേന എത്തിയ സംഘം കനയ്യ കുമാറിനെ…

2 hours ago