Modi's picture again on Kovid vaccine certificate; Central Government with permission
ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം(Under Modi, India more likely to respond with force to Pak US Intelligence Report). മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യന്‍ സൈന്യം അതിവേഗം പ്രതികരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭീഷണികളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:
“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണെങ്കിലും രണ്ട് കൂട്ടരും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യാവിരുദ്ധ നിലപാടുള്ള തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട് വര്‍ഷങ്ങളായി പാകിസ്ഥാന്‍ പിന്തുടര്‍ന്നു പോരുന്നുണ്ടെന്നും” റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പാകിസ്ഥാന്റെ ഇത്തരം നിലപാടുകള്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതാണ്. പാകിസ്ഥാന്‍ എല്ലാക്കാലത്തും ഇന്ത്യാവിരുദ്ധ തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തേയും സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സാധ്യതയുണ്ട്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഉയര്‍ത്തുന്നതാണ്. അതേപോലെ അതിര്‍ത്തി തര്‍ക്കമുള്ള മേഖലയില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. സായുധ സേനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ ഏറെയാണ്. ഇതും രണ്ട് ആണവശക്തികള്‍ തമ്മിലുള്ള പ്രശ്‌നം അമേരിക്കയ്‌ക്കും നേരിട്ടുള്ള ഭീഷണിയായി മാറിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…