India

”ഭരിക്കുന്നത് മോദിയാണ്…. പ്രകോപിപ്പിച്ചാല്‍ ഇന്ത്യ ഉടന്‍ പ്രതികരിക്കും”; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം(Under Modi, India more likely to respond with force to Pak  US Intelligence Report). മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യന്‍ സൈന്യം അതിവേഗം പ്രതികരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭീഷണികളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:

“ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറവാണെങ്കിലും രണ്ട് കൂട്ടരും ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഇന്ത്യാവിരുദ്ധ നിലപാടുള്ള തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്ന നിലപാട് വര്‍ഷങ്ങളായി പാകിസ്ഥാന്‍ പിന്തുടര്‍ന്നു പോരുന്നുണ്ടെന്നും” റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പാകിസ്ഥാന്റെ ഇത്തരം നിലപാടുകള്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുന്നതാണ്. പാകിസ്ഥാന്‍ എല്ലാക്കാലത്തും ഇന്ത്യാവിരുദ്ധ തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു പ്രകോപനത്തേയും സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സാധ്യതയുണ്ട്. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷ സാധ്യത ഉയര്‍ത്തുന്നതാണ്. അതേപോലെ അതിര്‍ത്തി തര്‍ക്കമുള്ള മേഖലയില്‍ ഇന്ത്യയും ചൈനയും വലിയ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. സായുധ സേനകളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഇവിടെ വളരെ ഏറെയാണ്. ഇതും രണ്ട് ആണവശക്തികള്‍ തമ്മിലുള്ള പ്രശ്‌നം അമേരിക്കയ്‌ക്കും നേരിട്ടുള്ള ഭീഷണിയായി മാറിയേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

5 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

5 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

6 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

6 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

7 hours ago