Kerala

പുക പരിശോധനാ കേന്ദ്രം അനുവദിക്കുന്നതിനായി കൈക്കൂലി; മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ വിജിലൻസിന്റെ പിടിയിൽ

തൃശൂര്‍: പുക പരിശോധനാ കേന്ദ്രം അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറെ വിജിലൻസ് പിടികൂടി. കോട്ടയം മേലുകാവ് സ്വദേശി സിഎസ് ജോര്‍ജിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഏജന്റ് അഷ്‌റഫിനെയും സംഘം പിടികൂടിയിട്ടുണ്ട്. വാടാനപ്പിള്ളി സ്വദേശിയില്‍നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. തന്റെ പേരിലുള്ള പുകപരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്കു മാറ്റാനാണ് വാടാനപ്പിള്ളി സ്വദേശി എംവിഐയെ സമീപിച്ചത്. പേരു മാറ്റാനാവില്ലെന്നും പുതിയ കേന്ദ്രം അനുവദിക്കാന്‍ തന്റെ ഏജന്റിനെ സമീപിക്കാനും എംവിഐ നിര്‍ദേശിച്ചു. ഏജന്റ് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ നോട്ടുകളാണ് പരാതിക്കാരന്‍ ഏജന്റിനു കൈമാറിയത്. പണം കൈമാറിയ ഉടനെ ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നു ജോര്‍ജിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഏജന്റ് കൈക്കൂലി വാങ്ങിയാലും ഉദ്യോഗസ്ഥനെതിരെ കേസ് നില്‍ക്കുമെന്ന് വിജിലന്‍സ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ വീടുകളിലും പരിശോധന നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Anusha PV

Recent Posts

കുവൈത്ത് ദുരന്തം ! മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത്; പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേരും മലയാളികൾ

കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആറ് മലയാളികളുടെ പേര് വിവരങ്ങൾ പുറത്ത് വന്നു. മരിച്ചവരിൽ 11 മലയാളികളാണ്. ഇവരിൽ…

1 hour ago

വ്യാജ പ്രചാരണങ്ങൾ പാഴായി! ക്രൈസ്തവ സഭകൾ ബിജെപി ക്കൊപ്പം |OTTAPRADAKSHINAM|

മണിപ്പൂരിൽ നടക്കുന്ന അ-ക്ര-മ-ങ്ങ-ൾ-ക്ക് പിന്നിൽ ബിജെപിയോ ആർ എസ്സ് എസ്സോ അല്ലെന്ന് പ്രമുഖ ക്രിസ്ത്യൻ സഭകൾ |BJP| #bjp #modi…

1 hour ago

കുവൈത്ത് തീപിടിത്തം ! നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ഉന്നത തല യോഗം ചേര്‍ന്നു; വിദേശകാര്യസഹമന്ത്രി കെ വി സിങ് കുവൈത്തിലേക്ക് തിരിച്ചു

ദില്ലി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍…

2 hours ago

ജോർജ് സോറോസിന്റെ പണികളൊന്നും ഭാരതത്തിൽ നടക്കില്ല |RP THOUGHTS|

മോദി 3.0 യുടെ 100 ദിവസത്തെ കർമ്മപരിപാടിയിൽ ഇല്ലാത്ത ആ രഹസ്യ അജണ്ട എന്ത്? കാണാൻ പോകുന്നതാണ് വലിയ പൂരം! |RP THOUGHTS|…

2 hours ago

വയനാട് ഉപേക്ഷിക്കാനുള്ള രാഹുലിന്റെ തീരുമാനം ജനങ്ങളോടുള്ള വഞ്ചന !രാഹുൽഗാന്ധിക്കെതിരെ തുറന്നടിച്ച്‌ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : വയനാട് ലോക്സഭ മണ്ഡലം ഉപേക്ഷിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വയനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണെന്ന് തുറന്നടിച്ച്‌ ബിജെപി സംസ്ഥാന…

2 hours ago

പാലക്കാട് ഇത്തവണ താമര വിരിയുമോ ?

പാലക്കാട് ബിജെപിക്ക് തന്നെ ! കണക്കുകൾ പറയുന്നത് നോക്കാം... #palakad #bjp

2 hours ago