India

രോഹിത് തിവാരിയുടെ കൊലപാതകത്തിന് പിന്നിൽ വഴിവിട്ട ബന്ധമെന്ന് സംശയം; വെളിപ്പെടുത്തലുമായി ഭാര്യ അപൂര്‍വ

ദില്ലി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖർ തിവാരിയുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി ഭാര്യ അപൂര്‍വ. ബന്ധുവായ യുവതിയുമായി രോഹിതിന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് രോഹിതിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ പൊലീസിനോട് പറഞ്ഞു.

ഏപ്രില്‍ പതിനാറിനായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് കൊല്ലപ്പെട്ടത്. മരണത്തിന് തൊട്ടു മുമ്പുള്ള ദിവസം രോഹിത് അമ്മ ഉജ്ജ്വലയ്ക്കും ബന്ധുവിനും അയാളുടെ ഭാര്യയോടുംഒപ്പം ഉത്തരാഖണ്ഡിലേക്ക് വോട്ട് ചെയ്യാന്‍ പോയി. ബന്ധുവിന്റെ ഭാര്യയും രോഹിതും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഈ ബന്ധം അപൂര്‍വയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല.

ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെ രോഹിത്തും  ബന്ധുവായ സ്ത്രീയും കാറിലിരുന്നു മദ്യപിച്ചിരുന്നു. ഇടയ്‌ക്കെപ്പോഴൊ അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്തു. ഇതിനിടെ വളയുടെ കിലുക്കവും യുവതിയുടെ സാരിയുടെ തുമ്പും വീഡിയോകോളില്‍ അപൂര്‍വ കണ്ടു. ഇതോടെ ഇരുവരും ഒന്നിച്ചിരുന്നാണ് മദ്യപിച്ചെതെന്ന് അപൂര്‍വ ഉറപ്പിച്ചു.

രാത്രി വീട്ടില്‍ തിരിച്ചെത്തിയ രോഹിതുമായി അപൂര്‍വ ഇതേ ചൊല്ലിവഴക്കിട്ടു. വഴക്കിനിടെ തങ്ങള്‍ ഒരേ ഗ്ലാസിലാണ് മദ്യപിച്ചതെന്ന് രോഹിത് പറഞ്ഞു. ഇതോടെ അപൂര്‍വയുടെ പക ഇരട്ടിയായി. ഉടനെ രോഹിതിനെ കിടക്കയിലേക്ക് തള്ളിയിട്ട ശേഷം തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയില്‍ ആയതിനാല്‍ രോഹിതിന് ചെറുക്കാനുമായില്ല.

പിറ്റേ ദിവസം ഉണരാതിരുന്നതിനെ തുടര്‍ന്ന് ജോലിക്കാരന്‍ വിളിക്കാനായി എത്തിയപ്പോഴാണ് മൂക്കില്‍ നിന്നും രക്തം വരുന്ന നിലയില്‍ രോഹിതിനെ കണ്ടെത്തിയത്. ഇതിനിടെ പല തവണ രോഹിതിന്റെ അമ്മ ഉജ്ജ്വല മകനെ കാണാനായി എത്തിയെങ്കിലും ഉറങ്ങുകയാണെന്ന് പറഞ്ഞ് അപൂര്‍വ തിരിച്ചയക്കുകയായിരുന്നു.

അതേസമയം ഇവര്‍ക്കിടയില്‍ സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ അപൂര്‍വ ഇരുവരുടെയും ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നു എന്നും പോലീസും പറയുന്നു. ഈ സൗഹൃദമാണ് അപൂര്‍വയും രോഹിതും തമ്മിലുള്ള കലഹങ്ങള്‍ക്ക് പ്രധാനകാരണം.

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

5 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

6 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

6 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

6 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

6 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

7 hours ago