ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർക്കൊപ്പമെത്തി റിട്ടേണിങ് ഓഫിസർ റീത്ത മേത്ത മുമ്പാകെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ നാമനിർദേശപത്രിക സമർപ്പിക്കുന്നു
ഗാന്ധിനഗർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായിവീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവർക്കൊപ്പമെത്തിയാണ് റിട്ടേണിങ് ഓഫിസർ റീത്ത മേത്ത മുമ്പാകെ അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ചത്.
ഈ മാസം 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം17 ആണ്. 24നാണ് വോട്ടെടുപ്പ്. നാലുവർഷം മുൻപ് ഗുജറാത്തിൽ നിന്നാണ് അദ്ദേഹം ആദ്യം രാജ്യസഭയിലേക്ക് എത്തിയത്.
നിലവിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ സമ്പൂർണ ആധിപത്യം ബിജെപിക്കാണ്, ആകെയുള്ള പതിനൊന്ന് സീറ്റുകളിൽ എട്ടെണ്ണവും ബിജെപിക്കൊപ്പമാണ്. ഇതിൽ എസ്. ജയ്‌ശങ്കർ ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കും. ഇതിനെ തുടർന്നാണ് ഈ മൂന്നു സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
അതേസമയം 182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാരില്ലാത്തതിനാൽ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടി ചരിത്ര വിജയമാണ് ബിജെപി ഗുജറാത്തിൽ നേടിയത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…