ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് കളിയാക്കിയ ജർമ്മൻ മാസികയുടെ കാർട്ടൂണിസ്റ്റിനെ എടുത്തലക്കി കേന്ദ്രമന്ത്രി ചന്ദ്രശേഖർ.ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുന്നതായി ചിത്രീകരിക്കുന്ന ജർമ്മൻ മാസികയായ ഡെർ സ്പീഗലിന്റെ കാർട്ടൂണിസ്റ്റിനെതിരെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
പ്രതികരണം ഇങ്ങനെ
“@derspiegel-ലെ പ്രിയ കാർട്ടൂണിസ്റ്റ്…ഇന്ത്യയെ പരിഹസിക്കാനുള്ള നിങ്ങളുടെ ശ്രമം എന്തായാലും നടക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ കീഴിൽ ഉള്ള ഇന്ത്യക്കെതിരെ വാതുവെപ്പ് നടത്തുന്നത് ബുദ്ധിയല്ല.ഭാരതത്തെ കളിയാക്കുന്നത് ബ്രില്യന്റ് ആയി നിങ്ങൾ കരുതേണ്ട. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ജർമ്മനിയെക്കാൾ വലുതാകും,
ഇതായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത് .
രണ്ട് ഡ്രൈവർമാരുള്ള ചൈനയുടെ “ആധുനിക” ബുള്ളറ്റ് ട്രെയിനിനെ മറികടന്ന് അകത്തും മുകളിലും യാത്രക്കാർ തിങ്ങി നിറഞ്ഞ ഇന്ത്യക്കാരുടെ ട്രെയിൻ പോകുന്നതായാണ് കാർട്ടൂണിൽ ചിത്രീകരിച്ചത്. ഇന്ത്യയെ കളിയാക്കുന്ന വിധത്തിൽ ചിത്രീകരിച്ചെന്ന് രൂക്ഷമായി വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…