കൊല്‍ക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും സര്‍ക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കൊല്‍ക്കത്തയില്‍ ഒരു എയര്‍പോര്‍ട്ടുകൂടി പണിയാന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് ബംഗാള്‍ മുഖ്യമന്ത്രി വൈകിപ്പിക്കുകയാണെന്ന് സിന്ധ്യ വ്യക്തമാക്കി.
മാത്രമല്ല കൊല്‍ക്കത്തയില്‍ മറ്റൊരു വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി, നാളിതുവരെയായിട്ടും സ്ഥലം അനുവദിക്കാന്‍ മമതാ സര്‍ക്കാരിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഒറ്റക്കെട്ടായുള്ള പരിശ്രമത്തിലൂടെ മാത്രമേ ഒരു നാട്ടില്‍ വികസം കൊണ്ടു വരാന്‍ സാധിക്കൂ എന്നാല്‍, ഇവിടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ പിന്തുണ നല്‍കിയിട്ടും അതിനോടെല്ലാം മുഖം തിരിക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്യുന്നത്. രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ താൻ ആവശ്യപ്പെടുന്നു എന്നാല്‍, മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല’- സിന്ധ്യ ചൂണ്ടിക്കാട്ടി.
അതേസമയം ബംഗാളിന്റെ വികസനത്തിനായി വ്യോമയാന വകുപ്പിന് ധാരാളം പദ്ധതികളാണുള്ളതെന്നും. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുകയോ, ചര്‍ച്ചയ്‌ക്ക് തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു നാടിന്റെ വികസനത്തിനെതിരെ കണ്ണടയ്‌ക്കുകയാണ് മമതാ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിന്ധ്യ ആരോപിച്ചു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…